കശുവണ്ടി പരിപ്പ് തൊണ്ടയിൽ കുടുങ്ങി രണ്ടു വയസ്സുകാരൻ മരിച്ചു

കൊട്ടിയം (കൊല്ലം): കശുവണ്ടി പരിപ്പ് തൊണ്ടയിൽ കുടുങ്ങി രണ്ടു വയസ്സുകാരൻ മരിച്ചു. കണ്ണനല്ലൂർ റഫീക്ക് മൻസിലിൽ അഡ്വ.മുഹമ്മദ് റഫീക്കിന്‍റെയും സബീനയുടേയും മകൻ റയിസ് മുഹമ്മദ് റഫീക്ക് (2) ആണ് മരിച്ചത്. കശുവണ്ടി പരിപ്പ് കഴിക്കുന്നതിനിടെ കുട്ടി കരഞ്ഞതാണ് പരിപ്പ് ശ്വാസനാളത്തിൽ കുടുങ്ങാൻ കാരണമായത്. ഉടൻ തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് തൊണ്ടയിൽ കുടുങ്ങിയ പരിപ്പ് പുറത്തെടുത്ത ശേഷം വിദഗ്ദ ചികിൽസക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല

സഹോദരൻ: ഫയസ് മുഹമ്മദ് റഫീക്ക്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.