ട്രാവൻകൂർ ടൈറ്റാനിയം പ്ലാന്‍റിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്ളാന്‍റിൽ വിജിലൻസ് പരിശോധന. 2011ൽ കമ്പനിയിലെ മലിനീകരണ നിയന്ത്രണ നിയന്ത്രണ പ്ളാന്‍റിനുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട  കേസിലാണ് റെയ്ഡ്. ഇറക്കുമതിയിൽ പ്ളാന്‍റിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ പ്ളാന്‍റിൽ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുകയാണെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ആരോപണം നേരിടുന്ന കേസാണ് ഇത്. മെക്കോൺ എന്ന കമ്പനിക്ക് മലിനീകരണ നിയന്ത്രണ പദ്ധതിയുടെ കരാർ നൽകിയതിൽ 127 കോടിയുടെ നഷ്ടമുണ്ടായെന്നായിരുന്നു വിജിലൻസിന്‍റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്‌.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.