അശാസ്ത്രീയ നികുതിയുടെ പ്രത്യാഘാതങ്ങള്‍ കേരളം കാണാന്‍ പോകുന്നു –ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: അശാസ്ത്രീയ നികുതി അടിച്ചേല്‍പ്പിച്ചതിന്‍െറ പ്രത്യാഘാതങ്ങള്‍ വരും ദിവസങ്ങളില്‍ കേരളം കാണാന്‍ പോവുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ളെങ്കിലും യു.ഡി.എഫ് ജനങ്ങളെ വീര്‍പ്പുമുട്ടിച്ച് നികുതി ചുമത്തിയിരുന്നില്ല. ഇടതു സര്‍ക്കാര്‍ ആദ്യ അവസരത്തില്‍തന്നെ ജനത്തെ പ്രഹരിക്കുകയായിരുന്നെന്നും മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കിയ ലേഖനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.

ധവളപത്രത്തില്‍ കുറെ കാര്യങ്ങള്‍ ഒളിച്ചുവെക്കുകയും ചിലത് വളച്ചൊടിക്കുകയും ചെയ്തുകൊണ്ടാണ് അതിനെ ബ്ളാക് പേപ്പര്‍ എന്ന് വിളിക്കുന്നത്. നികുതി വരുമാനത്തിലും വില്‍പന നികുതിയിലും കുറവ് വന്നുവെന്ന് സ്ഥാപിക്കാന്‍ ബജറ്റ് ലക്ഷ്യം എത്തിയില്ല എന്ന കൗശലമാണ്  പ്രയോഗിച്ചത്. സാമൂഹിക ക്ഷേമ പ്രവര്‍ത്തനം, ഒഴിഞ്ഞുകിടന്ന തസ്തികകളില്‍ പി.എസ്.സി നിയമനം നടത്തിയത്, സാമ്പത്തിക മാന്ദ്യം, കാര്‍ഷിക ഉല്‍പന്ന വിലയിടിവ് എന്നിവകൊണ്ടാണ് റവന്യൂ കമ്മി കൂടിയതെന്നും  ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.