അഭിഭാഷകര്‍ മാധ്യമങ്ങള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ അഡ്വ. സംഗീത ലക്ഷ്മണ

കൊച്ചി: അഭിഭാഷകര്‍ മാധ്യമങ്ങള്‍ക്കെതിരെ നടത്തുന്ന  അക്രമങ്ങള്‍ക്കെതിരെ ഹൈകോടതിയിലെ വനിതാ അഭിഭാഷകയായ സംഗീത ലക്ഷ്മണ.
കോടതി നടപടികളില്‍നിന്ന് വിട്ടുനില്‍ക്കുന്ന അഭിഭാഷകര്‍ മുഴുവന്‍ അക്രമങ്ങളെ അനുകൂലിക്കുന്നുവെന്ന് അര്‍ഥമില്ളെന്ന ഫേസ് ബുക് പോസ്റ്റിലൂടെയാണ് സംഗീത അഭിപ്രായ പ്രകടനം നടത്തിയത്. പവിത്രം എന്ന് കരുതുന്ന യൂനിഫോം ധരിച്ച് നടുറോഡില്‍ ഇറങ്ങി നടത്തുന്ന അതിസാഹസിക സംഘട്ടനങ്ങളും അസഭ്യവര്‍ഷവും അംഗീകരിക്കാനാവില്ല.

എല്ലാം തുടങ്ങുന്നത് സ്ത്രീ പീഡന കേസില്‍ പ്രതിയായ ഒരു സഹപ്രവര്‍ത്തകന് കുട പിടിക്കാനാണെന്ന് പോസ്റ്റില്‍ പറയുന്നു. ഹൈകോടതി അഭിഭാഷകരില്‍ വെറും പത്തുശതമാനം മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പേക്കൂത്ത് നടത്തുന്നതെന്നും ബാക്കിയുള്ളവര്‍ ഈ വിഷയത്തില്‍ നിശ്ശബ്ദരാണെന്നും സംഗീത ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. എന്തിന്‍െറ പേരിലായാലും ഇത്തരത്തിലുള്ള നാണം കെട്ടതും നെറികെട്ടതുമായ വേഷംകെട്ടുന്ന അഭിഭാഷകക്കൂട്ടത്തില്‍ താന്‍ ഉണ്ടാവില്ളെന്നും കോടതിയില്‍ കക്ഷിയുടെ കേസ് വിളിക്കുമ്പോള്‍ താനുണ്ടാവുമെന്നും സംഗീത വ്യക്തമാക്കി. തന്‍െറ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി സംഗീത പിന്നീട് വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.