മാണി യു.ഡി.എഫ് വിടുമെന്നത് മാധ്യമസൃഷ്ടി –ഉമ്മന്‍ ചാണ്ടി

കോഴിക്കോട്: കെ.എം. മാണി യു.ഡി.എഫ് വിട്ടുപോകുമെന്നത് മാധ്യമസൃഷ്ടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫില്‍ ഉറച്ചുനില്‍ക്കുമെന്ന് മാണിതന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അത്തരം ചോദ്യം  ഉദിക്കുന്നില്ളെന്ന് അദ്ദേഹം ഡി.സി.സിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഞ്ചുവര്‍ഷം നിങ്ങള്‍ എന്തെല്ലാം വാര്‍ത്തകള്‍ കൊടുത്തു. ആരെയെല്ലാം എവിടേക്കെല്ലാം ക്ഷണിച്ചു.
എന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. എം.കെ. ദാമോദരന്‍ വിഷയത്തില്‍ കോടതിയില്‍ പോയതുകൊണ്ട് ക്രിയാത്മക പ്രതിപക്ഷമായി ബി.ജെ.പി മാറുമെന്ന ഭയം യു.ഡി.എഫിനില്ല. സി.പി.എമ്മും ബി.ജെ.പിയും സ്വീകരിക്കുന്ന നിലപാടല്ല യു.ഡി.എഫിന്‍േറത്.  കെ. ബാബുവിനെതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണ്. ഇത്തരം നീക്കങ്ങള്‍കൊണ്ട് തളര്‍ത്താമെന്ന് ആരും കരുതേണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.