എറണാകുളം ജില്ലാ കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത് അപലപനീയം –കെ.യു.ഡബ്ള്യു.ജെ

തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടയാന്‍ നിര്‍ദേശിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍െറ നടപടി അപലപനീയവും മുഖ്യമന്ത്രിയുടെ ഉറപ്പിന്‍െറ ലംഘനവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന്‍ എന്നിവര്‍ പ്രസ്താവിച്ചു.

രാജ്യസുരക്ഷാ കേസിലെ പ്രതികളെ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതിയിലത്തെിയ പത്രപ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന്‍െറ നിര്‍ദേശപ്രകാരമാണ് തടഞ്ഞതെന്നാണ് പൊലീസ് കമീഷണര്‍ അറിയിച്ചത്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ തൊട്ടടുത്ത ദിവസംതന്നെ കാറ്റില്‍പറത്തിയിരിക്കുകയാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. അല്ലാതെ കോടതി വിലക്കുകയല്ല വേണ്ടത്.
 ഇപ്പോള്‍ അരങ്ങേറുന്ന നാടകങ്ങള്‍ക്ക് തിരശ്ശീലയിടാന്‍ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും നിര്‍ദേശിക്കണമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.