തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ ഓര്‍മകള്‍ വരകളായി അവതരിപ്പിക്കുന്ന ചിത്രപ്രദര്‍ശനത്തിന് തുടക്കമായി. അദ്ദേഹത്തിന്‍െറ ആത്മകഥയായ ‘അഗ്നിച്ചിറകുകളു’ടെ വിവിധ ഏടുകളാണ് വരകളിലൂടെ അവതരിപ്പിക്കുന്നത്. കലാം ആരാധകനായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ അരുണ്‍ലാലും ഭാര്യ വൈദേഹിയുമാണ് ‘കലാം യുഗ -2016’ എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിന്‍െറ സംഘാടകര്‍.
കലാമിന്‍െറ വിവിധഭാവങ്ങളും രൂപങ്ങളും വ്യത്യസ്ത പ്രതലങ്ങളിലാണ് വരച്ചിട്ടുള്ളത്. ഇത് വേറിട്ട ദൃശ്യാനുഭവമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. ചാര്‍കോള്‍ ചിത്രങ്ങള്‍ക്ക് പുറമെ മുട്ട, കല്ല്, ഗുളിക, കുപ്പി, മണ്‍കലം എന്നിവയിലും ചിത്രങ്ങള്‍ തീര്‍ത്തിട്ടുണ്ട്. കലാം നേരിട്ട് ഓട്ടോഗ്രാഫ് നല്‍കിയ ചിത്രവും പ്രദര്‍ശിപ്പിക്കുന്നു. വേറിട്ട ദൃശ്യവിരുന്നൊരുക്കിയ അരുണ്‍ലാലിന്‍െറ മികവിനെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനത്തെിയ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അഭിനന്ദിച്ചു.
പ്രദര്‍ശനത്തിന് കലാമിന്‍െറ ഒന്നാം ചരമവാര്‍ഷികദിനം തെരഞ്ഞെടുത്തത് ഉചിതമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാം, സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍, യുവജനകമീഷന്‍ അംഗം അഡ്വ. സ്വപ്നാ ജോര്‍ജ്, ഗായിക രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ മ്യൂസിയം ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയിട്ടുള്ള പ്രദര്‍ശനത്തില്‍ പ്രവേശം സൗജന്യമാണ്. വ്യാഴാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.