കൊച്ചി: ലക്ഷദ്വീപിലേക്ക് ആഡംബര ബോട്ടുകള്‍ വാങ്ങിയതില്‍ ക്രമക്കേട് കണ്ടത്തെിയതിനത്തെുടര്‍ന്ന് നാലുപേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കടലിന്‍െറ ആഴത്തിലുള്ള മത്സ്യങ്ങളും പവിഴപ്പുറ്റുകളും ബോട്ടിലിരുന്ന് കാണാന്‍ കഴിയുന്ന തരത്തില്‍ നിര്‍മിച്ച ആഡംബര ബോട്ടുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് ലക്ഷദ്വീപ് ടൂറിസം ഡയറക്ടര്‍ അടക്കമുള്ളവര്‍ക്കെതിരെ സി.ബി.ഐ കൊച്ചി യൂനിറ്റ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ അസീസ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
ബോട്ട് വാങ്ങാന്‍ കരാറിലേര്‍പ്പെട്ട ലക്ഷദ്വീപ് ടൂറിസം ഡയറക്ടര്‍ എ.എം. ഹുസൈന്‍, കരാര്‍ ഏറ്റെടുത്ത കൊച്ചിയിലെ അക്വാറ്റിക് ഇംപെക്സ് ട്രേഡ്സ് ഡയറക്ടര്‍ എം. ബഷീര്‍, അക്വാറ്റിക് ഇംപക്സ് ട്രേഡ്സ് കമ്പനി, ബോട്ട് നിര്‍മാണം നടത്തിയ മിനിക്കോയിയിലെ ഇബ്രാഹിം മാണിക്ഫാന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. അഴിമതി നിരോധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 2014ലാണ് ലക്ഷദ്വീപ് ടൂറിസം വകുപ്പ് ഗ്ളാസ് ബോട്ടം ബോട്ട് എന്ന പേരിലുള്ള ആഡംബര ബോട്ടുകളുടെ നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചത്. എ.എം. ഹുസൈനും എം. ബഷീറും തമ്മിലെ ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ അക്വാറ്റിക്കിന് നല്‍കുകയായിരുന്നു.
സംശയം ഉയരാതിരിക്കാന്‍ ഇവര്‍ വഴി മറ്റൊരു ടെന്‍ഡര്‍ നല്‍കിയതായും സി.ബി.ഐ വ്യക്തമാക്കി. ഒടുവില്‍ കുറഞ്ഞ തുകക്ക് ബോട്ട് നിര്‍മിക്കാമെന്ന അക്വാറ്റിക്കിന്‍െറ ടെന്‍ഡറിന്‍െറ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് നിര്‍മാണകരാര്‍ നല്‍കുകയായിരുന്നു. എന്നാല്‍, അക്വാറ്റിക് ബോട്ട് നിര്‍മാണം മിനിക്കോയിയിലെ ഇബ്രാഹിം മണിക്ഫാനെ ഏല്‍പിച്ചു. അഞ്ച് ബോട്ടാണ് ഇദ്ദേഹത്തിന്‍െറ നേതൃത്വത്തിലെ സംഘം നിര്‍മിച്ചത്. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയാക്കി നീറ്റിലിറക്കിയ അന്നുതന്നെ ബോട്ടുകളില്‍ ചോര്‍ച്ച അനുഭവപ്പെട്ടു. തുടര്‍ന്ന് ബോട്ടുകള്‍ മുഴുവന്‍ അന്ന പിന്‍വലിക്കേണ്ടിവന്നു. ഇതിലൂടെ സര്‍ക്കാറിന് 35.5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് സി.ബി.ഐയുടെ കണ്ടത്തെല്‍. ഇബ്രാഹിം മണിക്ഫാന്‍ വൈദഗ്ധ്യമില്ലാത്ത ജോലിക്കാരെ ഉപയോഗിച്ചാണ് ബോട്ട് നിര്‍മിച്ചതെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. ബോട്ടുകളെല്ലാം ഇപ്പോള്‍ കവരത്തിയിലും അഗത്തിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്. 10 പേര്‍ക്ക് ഒരേസമയം സഞ്ചരിച്ച് കടലിന്‍െറ അടിഭാഗം കാണാന്‍ കഴിയുന്ന ബോട്ടുകള്‍ ലക്ഷദ്വീപില്‍ വിനോദസഞ്ചാരത്തിന്‍െറ പ്രധാന ഘടകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.