കോട്ടയം: ഉയരത്തിലിരുന്ന് പ്രതിഷേധിക്കാന്‍ മരത്തിന് മുകളില്‍ കയറിയ സാമൂഹിക പ്രവര്‍ത്തകന്‍ ഇറങ്ങാനാകാതെ കുടുങ്ങി. ഒടുവില്‍ ഫയര്‍ഫോഴ്സത്തെി പണിപ്പെട്ട് താഴയിറക്കി. വ്യാഴാഴ്ച രാവിലെ രാവിലെ 10.30ന് കോട്ടയം കലക്ടറേറ്റ് വളപ്പിലായിരുന്നു സംഭവം. വിവിധ സാമൂഹിക പ്രശ്നങ്ങള്‍ ഉന്നയിച്ച് മരത്തിനു മുകളില്‍ കയറി പ്രതിഷേധിച്ച കൊല്ലം സ്വദേശി മേക്കോണ്‍ മുരുകനാണ് ഗതികേടിലായത്.
ഉയരത്തിലിരുന്ന് വ്യത്യസ്തമായി പ്രതിഷേധിക്കുന്നുവെന്ന് അവകാശപ്പെട്ടാണ് ഇദ്ദേഹം മരത്തിനു മുകളില്‍ കയറിയത്. ഇതോടെ ഇയാള്‍ ആത്മഹത്യഭീഷണി മുഴക്കുകയാണെന്ന അഭ്യൂഹം പരന്നു. സംഭവം അറിഞ്ഞ് കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തത്തെി.
എന്നാല്‍, ദാരിദ്രത്തിനും പട്ടിണിക്കും മതമില്ളെന്ന തലക്കെട്ടിലുള്ള നോട്ടീസ് ഇയാള്‍ വിതരണം ചെയ്തതോടെ ആശങ്കമാറി. ‘ഇനിയും ജിഷമാരും സൗമ്യമാരും ഉണ്ടാകാതിരിക്കാന്‍ അണിചേരുക. പെണ്‍കുട്ടികളെ പിച്ചിച്ചീന്തുന്ന കഴുകന്മാരെ ഉടന്‍ തൂക്കിലേറ്റുക’ തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നോട്ടീസ് മരത്തിനു മുകളിലിരുന്ന് വിതരണം ചെയ്തു. 10 മിനിറ്റ് കഴിഞ്ഞതോടെ പൊലീസ് താഴയിറങ്ങാന്‍ നിര്‍ദേശിച്ചു. ഇറങ്ങാന്‍ തുടങ്ങിയതോടെ സമരത്തിന്‍െറ ‘രൂപം’ മാറി. എത്ര ശ്രമിച്ചിട്ടും താഴെയിറങ്ങാന്‍ ഇയാള്‍ക്കായില്ല. ഇതോടെ പറ്റുന്ന പണിക്ക് പോയാല്‍ പോരേയെന്ന കമന്‍റുകളുമായി നാട്ടുകാരും തടിച്ചുകൂടി. തുടര്‍ന്ന് കോട്ടയം ഫയര്‍ഫോഴ്സത്തെി വല ഉപയോഗിച്ച് താഴയിറക്കുകയായിരുന്നു. കാലിനു നിസ്സാര പരിക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ പ്രതിഷേധം ശരിക്കും വ്യത്യസ്തവുമായി.
14 ജില്ലകളിലും ഉയരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് കോട്ടയത്ത് എത്തിയതെന്ന് ഇദ്ദേഹം പറഞ്ഞു. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ജില്ലയായ എറണാകുളം കലക്ടറേറ്റില്‍നിന്നാണ് സമരം ആരംഭിച്ചത്. സ്ത്രീകള്‍ക്കെതിരെ അതിക്രമം തടയുക, പാവപ്പെട്ടവര്‍ക്കു വീട് നല്‍കുക, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വായ്പ നല്‍കാത്ത ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കുക, ദാരിദ്രരേഖക്ക് താഴെയുള്ളവരുടെ കാര്‍ഷിക, ഭവനവായ്പ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്നും മുരുകന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.