കെ.എം. മാണി കേരള കോണ്‍ഗ്രസ് പാര്‍ട്ടി ലീഡര്‍

കോട്ടയം: കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ലീഡറായി ചെയര്‍മാന്‍ കെ.എം. മാണിയെ തെരഞ്ഞെടുത്തു. പി.ജെ. ജോസഫാണ് ഡെപ്യൂട്ടി ലീഡര്‍. ചീഫ് വിപ്പായി റോഷി അഗസ്റ്റിനെയും  സെക്രട്ടറിയായി മോന്‍സ് ജോസഫിനെയും പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം തെരഞ്ഞെടുത്തു. ഡോ.എന്‍. ജയരാജ് എം.എല്‍.എയെ യു.ഡി.എഫ് ചീഫ് വിപ്പായി കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. ഇത്തവണ 12ാം തവണ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത കെ.എം. മാണി പുതിയൊരു റെക്കോഡും സ്ഥാപിച്ചു. ഏറ്റവും കൂടുതല്‍ തവണ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തതിന്‍െറ റെക്കോഡാണ് സ്വന്തമായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.