ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

മാനന്തവാടി: സുഹൃത്തിനൊപ്പം തേന്‍ ശേഖരിക്കാന്‍ പോയി മടങ്ങവെ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ബാവലി തോണിക്കടവ് കക്കേരി കോളനിയിലെ കുട്ടന്‍െറ മകന്‍ മാതന്‍ എന്ന മധു (39) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 7.30ഓടെ കാട്ടിക്കുളം മണ്ണുണ്ടി കോളനിക്ക് സമീപം വനത്തിലാണ് സംഭവം. രണ്ടുവര്‍ഷം മുമ്പ് ചേലൂര്‍ നേതാജി കോളനിയിലെ മനോജിനെയും ഇതേ സ്ഥലത്ത് ആന ചവിട്ടിക്കൊന്നിരുന്നു.
മണ്ണുണ്ടി കോളനിയില്‍ വിരുന്നത്തെിയ മാതന്‍ സുഹൃത്ത് ശ്രീകുമാറിനൊപ്പം തേന്‍ ശേഖരിക്കാന്‍ പോയതായിരുന്നു. തേന്‍ ലഭിക്കാതെ തിരിച്ചുവരുമ്പോള്‍ ഇരുവരും ഒറ്റയാന്‍െറ മുന്നില്‍പ്പെട്ടു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മാതനെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി ചവിട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തലക്കും നെഞ്ചിനുമാണ് പരിക്കേറ്റത്. തലച്ചോര്‍ ചിന്നിച്ചിതറി.

രക്ഷപ്പെട്ട് വീട്ടിലത്തെിയ ശ്രീകുമാര്‍, മാതനും രക്ഷപ്പെട്ടിരിക്കാമെന്ന് കരുതി സംഭവം ആരോടും പറഞ്ഞില്ല. വെള്ളിയാഴ്ച രാവിലെ ആനയെ കണ്ട സ്ഥലത്ത് ഇല്ലിക്കൂട്ടത്തിന് സമീപമാണ് മാതനെ മരിച്ചനിലയില്‍ കണ്ടത്തെിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നോര്‍ത് വയനാട് ഡി.എഫ്.ഒ ഇന്‍ചാര്‍ജ് എ. ഷജ്ന, തോല്‍പെട്ടി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.കെ. ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തത്തെി. അടിയന്തര സഹായമായി 10,000 രൂപ നല്‍കി. ഇന്‍ഷുറന്‍സ് തുകയായി ലക്ഷം രൂപയും നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപയും നല്‍കും. മധുവിന്‍െറ മാതാവ്: കുള്ളി. ഭാര്യ: ലക്ഷ്മി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.