മുക്കുപണ്ടം തട്ടിപ്പ്: ഒരു കോടിയോളം കൈക്കലാക്കിയ ആള്‍ അറസ്റ്റില്‍

കാസര്‍കോട്: മുട്ടത്തൊടി സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തി ഒരുകോടിയോളം രൂപ കൈക്കലാക്കിയ ആളെ അറസ്റ്റ് ചെയ്തു. കേസിലെ പ്രധാനികളായ മറ്റു രണ്ട് പ്രതികള്‍കൂടി പൊലീസിന്‍െറ വലയിലായി.
ഹാരിസ് സഖാഫി എന്നറിയപ്പെടുന്ന ആദൂരിനടുത്ത  കുണ്ടാര്‍ ഊയിത്തടുക്ക സലീം മന്‍സിലിലെ യു.കെ. ഹാരിസിനെയാണ് (37)വിദ്യാനഗര്‍ പൊലീസ് അറസ്റ്റ്  ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം  നാലായി. തട്ടിപ്പിന്‍െറ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന ബാങ്കിലെ അപ്രൈസര്‍ നീലേശ്വരം സ്വദേശി ടി.വി. സതീശന്‍, തട്ടിപ്പിന് കൂട്ടുനിന്ന ബ്രാഞ്ച് മാനേജര്‍ കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ പി.ആര്‍. സന്തോഷ് എന്നിവരാണ് വലയിലായത്.  ഇവരുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തിയേക്കും.

പിടിയിലായ ഹാരിസ് മദ്റസ അധ്യാപക പരിശീലനം നേടിയ ആളാണെന്ന് പൊലീസ് പറഞ്ഞു. ബാങ്കിന്‍െറ രണ്ട് ശാഖകളില്‍ നിന്നായി 4.06 കോടി രൂപയാണ് ഹാരിസ് ഉള്‍പ്പെട്ട തട്ടിപ്പ് സംഘം വ്യാജ സ്വര്‍ണാഭരണങ്ങള്‍  പണയം വെച്ച്  കൈക്കലാക്കിയത്.  
ഇയാള്‍ സ്വന്തം പേരില്‍  25 ലക്ഷത്തോളം രൂപയും ഭാര്യയെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉപയോഗിച്ച് 75 ലക്ഷത്തോളം  രൂപയും വായ്പയെടുത്തതായി പൊലീസ് കണ്ടത്തെിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് മുക്കുപണ്ടങ്ങളും 40 പണയ രസീതുകളും കണ്ടെടുത്തു. ഇയാളുടെ ഭാര്യയും കേസില്‍ പ്രതിയായേക്കുമെന്ന് സൂചനയുണ്ട്.  

ഉന്നത ബന്ധങ്ങളുള്ള ഹാരിസിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സമ്മര്‍ദങ്ങളുണ്ടായെങ്കിലും വിലപ്പോയില്ല. കള്ളക്കടത്ത് സ്വര്‍ണം വില്‍ക്കുന്നയാളായിരുന്ന ഹാരിസ് അതുവഴിയാണ് മുക്കുപണ്ടം തട്ടിപ്പിലെ പ്രധാന സൂത്രധാരന്മാരിലൊരാളും മുട്ടത്തൊടി ബാങ്കിന്‍െറ അപ്രൈസറുമായ  സതീശനെ പരിചയപ്പെട്ടത്. ഹാരിസും സഹായികളും കൊണ്ടുവരുന്ന വ്യാജ സ്വര്‍ണാഭരണങ്ങള്‍ യഥാര്‍ഥ സ്വര്‍ണമാണെന്ന് സാക്ഷ്യപ്പെടുത്തി നല്‍കുകയാണ് സതീശനും അറസ്റ്റിലായ സഹോദരന്‍  സത്യപാലനും ചെയ്തുപോന്നത്. കേസില്‍ ബാങ്കിന്‍െറ ബ്രാഞ്ച് മാനേജര്‍മാര്‍ ഉള്‍പ്പെടെ അമ്പതോളം പ്രതികളാണുള്ളത്.
പൊലീസിന്‍െറ വലയിലായ ബ്രാഞ്ച് മാനേജര്‍ പി.ആര്‍. സന്തോഷ്, മറ്റൊരു ബ്രാഞ്ചിന്‍െറ മാനേജരായ വിജയലക്ഷ്മി എന്നിവരെ ഭരണസമിതി സസ്പെന്‍ഡ് ചെയ്തിരുന്നു. സന്തോഷിന്‍െറ ഭാര്യ രേഖക്കെതിരെയും കേസെടുക്കുമെന്ന് സൂചനയുണ്ട്.  സന്തോഷിന്‍െറ  പിതാവ് താമസിക്കുന്ന ആലപ്പുഴ ചെങ്ങന്നൂരിലെ വീട്ടിലും കഴിഞ്ഞ ദിവസം  പൊലീസ് പരിശോധന നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.