ട്രോളിങ് നിരോധം പ്രാബല്യത്തില്‍

നീണ്ടകര: ട്രോളിങ് നിരോധം ചൊവ്വാഴ്ച അര്‍ധരാത്രി നിലവില്‍ വന്നതോടെ കടലോരത്ത് ഇനി വറുതിയുടെ നാളുകള്‍. ജൂലൈ 31 വരെ ഇനി മത്സ്യമേഖലയില്‍ പതിവുള്ള ആളും ആരവവും കുറവായിരിക്കും. ആഴക്കടലില്‍ മത്സ്യബന്ധനത്തിനുപോയ ബോട്ടുകള്‍ ട്രോളിങ് നിരോധത്തത്തെുടര്‍ന്ന് നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളില്‍ തിരിച്ചത്തെി. ബോട്ടുകള്‍ കടലില്‍ പോകുന്നത് തടയാന്‍ രാത്രി 12ഓടെ നീണ്ടകര പാലത്തിന്‍െറ തൂണുകള്‍ ചങ്ങലകൊണ്ട് ബന്ധിച്ചു. അഴീക്കല്‍ മുതല്‍ പരവൂര്‍ വരെ നിരോധം കാര്യക്ഷമമായി നടപ്പാക്കുന്നതിന് മൂന്ന് സി.ഐമാര്‍, 25 എസ്.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 200ഓളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നിരോധം നിലവില്‍ വന്നതോടെ ജോനകപ്പുറം, വാടി, തങ്കശ്ശേരി, ശക്തികുളങ്ങര, നീണ്ടകര, ചവറ, അഴീക്കല്‍ മേഖലകളില്‍ പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തി. തീരദേശ പൊലീസും നിരീക്ഷണം ശക്തമാക്കി. മറൈന്‍ എന്‍ഫോഴ്സ്മെന്‍റും നീണ്ടകര തീരദേശ പൊലീസും ചേര്‍ന്ന് പട്രോളിങ് ആരംഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.