കൊടുങ്ങല്ലൂര്‍: നിര്‍ധന വൃക്കരോഗി ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. പുല്ലൂറ്റ് -നാരായണമംഗലം കണക്കന്‍കടവ് പാറാശേരി വേലായുധന്‍െറ മകന്‍ പി.വി. പ്രദീപ്കുമാറാണ് ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്. രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച പ്രദീപ് ആറുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ചികിത്സയിലാണ്.
ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് നടത്തണം. പട്ടികജാതി വിഭാഗക്കാരനായ പ്രദീപിന് ഭാര്യയും ഒന്ന്, മൂന്ന് ക്ളാസുകളില്‍ പഠിക്കുന്ന മക്കളും രോഗിയായ അമ്മ, സഹോദരന്‍, രണ്ട് സഹോദരിമാരുമടങ്ങിയ കുടുംബമാണ്. ഇതില്‍ സഹോദരന്‍ അര്‍ബുദരോഗിയും. സഹോദരിക്ക് മാനസിക വളര്‍ച്ചക്കുറവുമുണ്ട്. കൂലിപ്പണിക്കാരനായിരുന്ന പ്രദീപ്കുമാറായിരുന്നു കുടുംബത്തിന്‍െറ അത്താണി. വൃക്ക മാറ്റിവെക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ ആലോചനയിലാണ്.
ചികിത്സാ സഹായാര്‍ഥം രാഷ്ട്രീയ -സാംസ്കാരിക പ്രവര്‍ത്തകരെല്ലാം അടങ്ങുന്ന സമിതിക്ക് രൂപംനല്‍കി. കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ സി.സി. വിപിന്‍ചന്ദ്രന്‍ (രക്ഷാ.), വാര്‍ഡ് കൗണ്‍സിലര്‍ ഹണി പീതാംബരന്‍ (ചെയര്‍.), വി. മനോജ് (കണ്‍.), സി.എന്‍. ചന്ദ്രന്‍ (ട്രഷ.) എന്നിവരാണ് ഭാരവാഹികള്‍.
ഫെഡറല്‍ ബാങ്ക് പുല്ലൂറ്റ് ശാഖയില്‍ 20760100040463 എന്ന നമ്പറില്‍ (ഐ.എഫ്.എസ്. കോഡ് -എഫ്.ഡി.ആര്‍.എല്‍0002076) അക്കൗണ്ട് തുറന്നു. ഫോണ്‍ 0480 2801828.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.