കലക്ടറേറ്റ് സ്ഫോടനം: അന്വേഷണം ഊര്‍ജിതം



കൊല്ലം: കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മാവോവാദികളോ തീവ്ര നിലപാടുള്ള സംഘടനകളോ ആവാം സ്ഫോടനത്തിന് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മാവോവാദി സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലയുടെ കിഴക്കന്‍ വനമേഖലയിലടക്കം പൊലീസിന്‍െറ പ്രത്യേക സംഘങ്ങള്‍ നിരീക്ഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന് ഇന്‍റലിജന്‍സ് ഏജന്‍സികളുടെ സഹായവും പ്രയോജനപ്പെടുത്തുന്നു. ഇപ്പോള്‍ കസ്റ്റഡിയിലുള്ള മാവോവാദി ബന്ധമുള്ള മൂന്നുപേരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.
സ്ഫോടനശേഷം സംഭവസ്ഥലത്തുനിന്ന് പൊലീസ് പകര്‍ത്തിയ വിഡിയോദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളില്‍പെട്ട ചിലരെ തിരിച്ചറിഞ്ഞതായാണ് സൂചന. ഇവരെ നിരീക്ഷിച്ചുവരുകയാണ്. സ്ഫോടനശേഷം വൈകീട്ട് 5.30ഓടെ കലക്ടറേറ്റ് പരിസരത്തുനിന്ന് സംശയാസ്പദ സാഹചര്യത്തില്‍ ഓട്ടോയില്‍ കയറിപ്പോയ രണ്ടുപേരെ കണ്ടത്തൊനുള്ള ശ്രമവും നടക്കുന്നുണ്ട്. കലക്ടറേറ്റ് പരിസരത്തെ കടകളിലെയും ഇതര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധനക്ക് പൊലീസ് ശേഖരിച്ചു. സ്ഫോടനം നടന്ന 15ന് രാവിലെ കലക്ടറേറ്റ് പരിസരത്തെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള ഫോണ്‍ കാളുകളുടെ പരിശോധന സൈബര്‍ സെല്ലും നടത്തുന്നുണ്ട്. തമിഴ്നാട് ക്യുബ്രാഞ്ചിന് പിന്നാലെ ആന്ധ്രയില്‍നിന്നുള്ള പൊലീസ് സംഘവും കഴിഞ്ഞദിവസം കൊല്ലത്തത്തെി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ആന്ധ്രയിലെ ചിറ്റൂര്‍ കോടതി വളപ്പില്‍ സമാന രീതിയില്‍ മുമ്പ് സ്ഫോടനം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആന്ധ്രാ സംഘം ഇവിടെയത്തെിയത്.

ഏത് അന്വേഷണവും നേരിടാം –ഡി.എച്ച്.ആര്‍.എം
കൊല്ലം: കലക്ടറേറ്റിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഡി.എച്ച്.ആര്‍.എമ്മിനെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ചെയര്‍പേഴ്സണ്‍ സലീന പ്രക്കാനം. സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ സത്യസന്ധമായി അന്വേഷണം നടത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ഏത് അന്വേഷണവും നേരിടാന്‍ ഡി.എച്ച്.ആര്‍.എം തയാറാണെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അക്രമമല്ല ഡി.എച്ച്.ആര്‍.എമ്മിന്‍െറ വഴി. 2009 മുതല്‍ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുന്നു. ജാതിക്കും രാഷ്ട്രീയത്തിനും അതീതമായി ദലിത്, ആദിവാസി വിഭാഗങ്ങളെ ഏകീകരിച്ചതിലൂടെ പല രാഷ്ട്രീയ പാര്‍ട്ടിക്കും വോട്ടുചോര്‍ച്ചയുണ്ടായി. പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്. ഇതാണ് ഡി.എച്ച്.ആര്‍.എമ്മില്‍ തീവ്രവാദം ആരോപിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന് പിന്നില്‍.
ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഡി.എച്ച്.ആര്‍.എം ഭാരവാഹികളായ കൊല്ലം സജി, സുരേഷ് വേളമാനൂര്‍, മനോജ് എന്നിവരുടെ വീടുകളിലത്തെി പൊലീസ് അന്വേഷണം നടത്തി. നേരത്തേ കൊല്ലം കലക്ടറേറ്റില്‍ തീപിടിത്തമുണ്ടായപ്പോഴും ഡി.എച്ച്.ആര്‍.എമ്മിനെ പ്രതിയാക്കാനാണ് ശ്രമിച്ചത്.  ജനറല്‍ സെക്രട്ടറി സുരേഷ് വേളമാനൂര്‍, ജോയന്‍റ് സെക്രട്ടറി അജയന്‍ പുളിമാത്ത്, ട്രഷറര്‍ അജിത കീഴ്വാലൂര്‍ എന്നിവരും സംബന്ധിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 01:21 GMT