ഹയർ സെക്കൻഡറി വിഭാഗം കേരള നടനത്തിൽ കോഴിക്കോട് ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ മത്സരിക്കാനൊരുങ്ങുകയാണ് നിളാനാഥ്. എം.ടി വാസുദേവൻ നായർ തന്റെ കഥകളിലൂടെ ആവാഹിച്ച നിളാ നദിയുടെ ആഴവും പരപ്പും നർത്തനത്തിലും പ്രകടമാക്കിയാണ് ചേളന്നൂർ എ.കെ.കെ.ആർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ നിള വിജയിയായത്.
അവതരണത്തിന് പുരാണങ്ങളെ ആശ്രയിക്കുന്ന പതിവുവിട്ട് എം.ടിയുടെ രണ്ടാമൂഴമെന്ന പ്രശസ്ത സാഹിത്യകൃതി തെരഞ്ഞെടുക്കുകയും അത് മികവാർന്ന രീതിയിൽ അരങ്ങെത്തിത്തിക്കുകയും ചെയ്തു. സ്വർഗാരോഹണ സമയത്ത് ആദ്യം തളർന്നുവീഴുന്ന ദ്രൗപദിയെ കണ്ട് സങ്കടപ്പെടുന്ന ഭീമനോട് ദ്രൗപദി അർജുനനെ മാത്രമാണ് സ്നേഹിച്ചതെന്ന് ധർമപുത്രർ പറയുന്നു.
ദ്രൗപദിക്കായി കല്യാണ സൗഗന്ധികം പറിച്ചുകൊണ്ടുവരികയും കീചകനെ വധിക്കുകയും പാഞ്ചാലീശപഥം നിറവേറ്റാൻ ദുശാസനന്‍റെ മാറുപിളർന്ന ചോരയെടുക്കുകയും ചെയ്തെങ്കിലും തന്‍റെ മകൻ ഘടോൽക്കചൻ വധിക്കപ്പെടുമ്പോഴും പാർഥനെ കുറിച്ചോർത്ത് മാത്രമാണ് ദ്രൗപദി വിലപിച്ചതെന്ന് ഭീമസേനൻ ഓർക്കുന്നു. യുദ്ധം മണ്ണിൽ സർവനാശം വിതക്കുമെന്ന് സന്ദേശം പകർന്നുകൊണ്ടാണ് നടനം അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.