സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ദ്യ സം​ഘം

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: മേ​ള​പ്പി​റ തെ​ളി​ഞ്ഞ മ​ണ്ണി​ൽ ഇ​ന്ന്​ ക​ല​യു​ടെ പെ​രു​ന്നാ​ളി​ന്​ തു​ട​ക്ക​മാ​കു​ന്നു. മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ എ​ഴു​ത്തു​കാ​ര​ൻ എം.​ടി​യും ക​ഥ​യി​ലും ജീ​വി​ത​ത്തി​ലും അ​ദ്ദേ​ഹം ഏ​റെ​ദൂ​രം ഓ​രം​പി​ടി​ച്ചു​ന​ട​ന്ന നി​ള​യും ഒ​ന്നാ​കു​ന്ന തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ലെ ‘എം.​ടി-​നി​ള’ വേ​ദി​യി​ൽ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ 63ാം പ​തി​പ്പി​ന് തി​രി​തെ​ളി​യും.

രാ​വി​ലെ പ​ത്തി​ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മാ​മാ​ങ്ക​ത്തി​ന്​ തി​രി തെ​ളി​ക്കും. സ്കൂ​ളി​നെ​യും 33 സ​ഹ​പാ​ഠി​ക​ളെ​യും ഉ​രു​ളെ​ടു​ത്ത്​ പോ​യ വ​യ​നാ​ട്​ വെ​ള്ളാ​ർ​മ​ല സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​​ൾ ഒ​രു​ക്കു​ന്ന നൃ​ത്ത​ശി​ൽ​പം ഉ​ദ്​​ഘാ​ട​ന വേ​ദി​യി​ൽ അ​ര​ങ്ങേ​റും. ഒ​പ്പം കേ​ര​ളീ​യ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ പു​തു​ക്കു​ന്ന നൃ​ത്ത​ശി​ൽ​പ​വു​മാ​യി ​കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ലെ​യും പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളും വേ​ദി​യി​ലെ​ത്തും. തു​ട​ർ​ന്ന​ങ്ങോ​ട്ട്​ അ​ഞ്ചു​നാ​ൾ ക​ലാ​കേ​ര​ള​ത്തി​​ന്‍റെ ക​ണ്ണും ക​ര​ളും തി​രു​വ​ന​ന്ത​പു​ര​ത്തെ 25 വേ​ദി​ക​ൾ​ക്ക്​ ചു​റ്റു​മാ​കും.

ഒ​മ്പ​താ​ണ്ടു​ക​ളു​ടെ ഇ​ട​വേ​ള​ക്ക്​ ശേ​ഷ​മാ​ണ്​ ത​ല​സ്ഥാ​ന​ത്ത്​ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​മെ​ത്തു​ന്ന​ത്. 249 ഇ​ന​ങ്ങ​ളി​ൽ 15000ത്തോ​ളം പ്ര​തി​ഭ​ക​ളാ​ണ്​ വേ​ദി​ക​ളി​ൽ നി​റ​യു​ക. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലു​കാ​ച്ചി​യ​തോ​ടെ ഊ​ട്ടു​പു​ര​യും സ​ജീ​വ​മാ​യി. ക​ലോ​ത്സ​വ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ നൃ​ത്ത​രൂ​പ​ങ്ങ​ളാ​യ മം​ഗ​ലം​ക​ളി, പ​ണി​യ​നൃ​ത്തം, പ​ളി​യ നൃ​ത്തം, മ​ല​പു​ല​യ ആ​ട്ടം, ഇ​രു​ള നൃ​ത്തം എ​ന്നി​വ പു​തി​യ ഇ​ന​ങ്ങ​ളാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വി​ജ​യി​ക​ളാ​കു​ന്ന ടീ​മി​നു​ള്ള നൂ​റ്റി​പ​തി​നേ​ഴ​ര പ​വ​ൻ വ​രു​ന്ന മോ​ഹ​ക്ക​പ്പ്​ ജി​ല്ല​ക​ളി​ലെ പ്ര​യാ​ണം പൂ​ർ​ത്തി​യാ​ക്കി വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന​വേ​ദി​യാ​യ സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്തി. 

Tags:    
News Summary - School Kalolsavam 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.