തിരുവനന്തപുരം: മോദിഭരണത്തില്‍ ജനജീവിതം ദുഷ്കരമായെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍വില കുത്തനെ കുറഞ്ഞിട്ടും ആനുപാതികമായി വിലകുറക്കാന്‍ കേന്ദ്രം തയാറാകുന്നില്ല. മാത്രമല്ല, എക്സൈസ്തീരുവ നിരന്തരം കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. റിലയന്‍സ് പോലുള്ള സ്വകാര്യ കുത്തകകള്‍ക്ക് നേട്ടമുണ്ടാക്കാനാണ് ഈ നടപടി. വന്‍കിട കോര്‍പറേറ്റുകളെ സഹായിക്കുകയെന്നതാണ് മോദി സര്‍ക്കാറിന്‍െറ സമീപനം. ഇതോടൊപ്പം ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്നു. ഇതിനായി സാധ്വി പ്രാചിയെപ്പോലുള്ള അവതാരങ്ങള്‍ രംഗത്തുവരുന്നു. മതേതരത്വം ദുര്‍ബലമാക്കി വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഒരുക്കുന്നതിനെതിരെ കോണ്‍ഗ്രസ് ശക്തമായ നിലപാടെടുക്കും.
ഇന്ധനവിലവര്‍ധന മൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം ഉണ്ട്. അധികാരമേറ്റശേഷം പലതവണ അദ്ദേഹം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിട്ടും അതിന് തയാറായിട്ടില്ളെന്നും സുധീരന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.