കേന്ദ്രമന്ത്രിയുടെ പ്രസ്താവന രാജ്യത്തെ ഭിന്നിപ്പിക്കാന്‍ -സുധീരന്‍

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് കാവിവത്കരണമോ സംഘവാദമോ എന്തായാലും നടപ്പാക്കുമെന്ന കേന്ദ്ര സഹമന്ത്രി രാംശങ്കര്‍ കതേരിയയുടെ പ്രസ്താവന രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി സര്‍ക്കാറിന്‍െറ നീക്കങ്ങളുടെ തുടര്‍ച്ചയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഇത്തരത്തില്‍ പ്രസ്താവന നടത്തിയ കതേരിയയെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് നീക്കം ചെയ്യണം. മുസ്ലിം മുക്ത ഭാരതമാണ് ലക്ഷ്യമെന്ന് പറഞ്ഞ സാധ്വി പ്രാചിയുടെയും അംബേദ്കറെ തള്ളിപ്പറഞ്ഞ റാം ബഹാദൂര്‍ റായിയുടെയും മുസ്ലിംകളെ വന്ധീകരിക്കണമെന്ന സാക്ഷി മഹാരാജിന്‍െറയും മുസ്ലിംകളുടെ വോട്ടവകാശം എടുത്തുകളയണമെന്ന സഞ്ജയ് റാവത്തിന്‍െറയും പ്രസ്താവനകളുടെ തുടര്‍ച്ചയാണ് കതേരിയയുടേത്. മന$പൂര്‍വമായി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ് രാജ്യത്ത് ഉയര്‍ന്നുവരണമെന്നും കോണ്‍ഗ്രസ് അതിന് നേതൃത്വം നല്‍കുമെന്നും സുധീരന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.