കോഴിക്കോട്: കര്‍ണാടകയിലെ കലബുറഗി റിങ് കോളജിലെ വിദ്യാര്‍ഥി എടപ്പാള്‍ സ്വദേശി അശ്വതിയെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. കേസ് കലബുറഗി പൊലീസിന് കൈമാറി. കൊല്ലം സ്വദേശി ലക്ഷ്മി, ഇടുക്കി സ്വദേശി ആതിര എന്നിവര്‍ക്കെതിരാണ് കേസ്. അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമം, പട്ടികജാതി-വര്‍ഗ നിയമപ്രകാരം ദലിത് പീഡനം, റാഗിങ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണമെന്ന നിലയിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടരന്വേഷണം കര്‍ണാടകത്തിലായതിനാല്‍ പരാതിയുടെ പകര്‍പ്പ് കലബുറഗി പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് മെഡി. കോളജ് സി.ഐ ജലീല്‍ തോട്ടത്തില്‍ പറഞ്ഞു.
ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന കോളജ് അധികൃതരുടെ വാദം തെറ്റാണെന്ന് അശ്വതിയുടെ മാതാവ് പറഞ്ഞു. ഒരു കുട്ടി ടോയ്ലറ്റ് വൃത്തിയാക്കാനുപയോഗിക്കുന്ന ലായനി ഒഴിച്ചുകൊടുക്കുകയും മറ്റേയാള്‍ പിടിച്ചുകൊടുക്കുകയുമാണ് ചെത്തതെന്ന് അശ്വതിയുടെ പരാതിയില്‍ പറയുന്നുണ്ട്. പാട്ടുപാടാനും നൃത്തം ചെയ്യാനും തവളച്ചാട്ടം ചാടാനം പറഞ്ഞു. ശേഷം ഇഷ്ടമില്ലാത്ത മുതിര്‍ന്ന വിദ്യാര്‍ഥിയുടെ പേരെഴുതാന്‍ പറഞ്ഞു. അതില്‍ ലക്ഷ്മിയുടെ പേരെഴുതുകയും ചെയ്തു. ഇതില്‍ ദേഷ്യം വന്ന ലക്ഷ്മി ആതിരയെ ഒപ്പംകൂട്ടി വീണ്ടും തിരിച്ചുവന്ന് ലായനി കുടിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്നും അശ്വതി പറഞ്ഞു. മൂന്നു ലക്ഷം രൂപ ലോണെടുത്താണ് തന്‍െറ മകളെ നഴ്സിങ് പഠനത്തിനയച്ചതെന്നും ഇനിയെരു മകള്‍ക്കും ഈ ഗതി വരരുതെന്നും അശ്വതിയുടെ മാതാവ് ജാനകി പറഞ്ഞു. എന്നാല്‍, ഇതുവരെ കോളജ് അധികൃതര്‍ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. അവര്‍ കേസ് ആത്മഹത്യയാക്കനാണ് ശ്രമിക്കുന്നെതെന്ന് വിദ്യാര്‍ഥിനിയുടെ അമ്മാവന്‍ ചന്ദ്രന്‍ പറഞ്ഞു.
ലായനിയിലെ ആസിഡ് മൂലം അന്നനാളത്തിന്‍െറ ഇരുഭാഗങ്ങളും ഒട്ടിപ്പിടിച്ചിരിക്കുന്നത് വേര്‍തിരിക്കാന്‍ എന്‍ഡോസ്കോപിക് ഡയലറ്റേഷന്‍ സര്‍ജറി എത്രയും പെട്ടെന്ന് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ.സി. സോമന്‍ അറിയിച്ചു. എന്നാല്‍, സന്ദര്‍ശകരുടെ ഒഴുക്ക് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, മാധ്യമപ്രവര്‍ത്തകരും മറ്റു സന്ദര്‍ശകരും സഹകരിക്കണം. ഛര്‍ദ്ദിയും ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ടെന്നും കൂടുതല്‍ സംസാരിക്കുന്നത് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ശ്രീജയന്‍െറ നേതൃത്വത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്. മെഡിക്കല്‍ കോളജില്‍ മികച്ച ചികിത്സ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
റാഗിങ് നടന്നിട്ടില്ളെന്ന് പ്രിന്‍സിപ്പലും കോളജ് അധികൃതരും
ബംഗളൂരു: കലബുറഗിയിലെ നഴ്സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥി റാഗിങ്ങിനിരയായ സംഭവത്തില്‍ പൊലീസിന് വീഴ്ചപറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കര്‍ണാടക ഡി.ജി.പി ഓംപ്രകാശ്. മാതാവിന്‍െറയും കോളജ് അധികൃതരുടെയും മൊഴി കിട്ടിയശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി പറഞ്ഞു. വിഷയത്തില്‍ ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം, വിദ്യാര്‍ഥിയെ ആരും റാഗ് ചെയ്തിട്ടില്ളെന്ന് അല്‍-ഖമര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് കോളജ് അധികൃതര്‍ വ്യക്തമാക്കി.
വിദ്യാര്‍ഥിയോ രക്ഷിതാക്കളോ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടില്ളെന്നും കുടുംബപ്രശ്നങ്ങള്‍ കാരണം കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും പ്രിന്‍സിപ്പല്‍ എസ്തര്‍ പറഞ്ഞു. സംഭവം നടന്ന് 40 ദിവസത്തിനുശേഷമാണ് റാഗിങ് ആരോപണവുമായി വിദ്യാര്‍ഥിനിയും കുടുംബവും രംഗത്തുവരുന്നത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുപുറമെ പൊലീസ് നടപടികളുമായും കോളജ് അധികൃതര്‍ സഹകരിച്ചിട്ടുണ്ട്.
കുട്ടി ഹാനികരമായ പദാര്‍ഥം കഴിച്ചുവെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരം. പൊലീസ് പെണ്‍കുട്ടിയുടെയും സുഹൃത്തുക്കളുടെയും തെളിവെടുത്തപ്പോഴും റാഗിങ് പരാമര്‍ശമുണ്ടായില്ളെന്നാണ് അധികൃതരുടെ വിശദീകരണം. കേസിന്‍െറ എഫ്.ഐ.ആര്‍ ലഭിക്കുന്നതോടെ ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണത്തിന്‍െറ ചുമതല കൈമാറുമെന്നും കലബുറഗി എസ്.പി എന്‍. ശശികുമാര്‍ പറഞ്ഞു.മുന്‍ മന്ത്രി ഖമറുല്‍ ഇസ്ലാമിന്‍െറ നേതൃത്വത്തിലുള്ള അല്‍-ഖമര്‍ എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ കീഴിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്.
അശ്വതിയുടെ ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്തു
എടപ്പാള്‍: കര്‍ണാടക ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്സിങ് കോളജില്‍ കോലത്രകുന്ന് കളരിക്കല്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി റാഗിങ്ങിനിരയായ സംഭവത്തില്‍ പൊന്നാനി പൊലീസ് ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്തു. പൊന്നാനി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. മെഡിക്കല്‍ കോളജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ പൊന്നാനി പൊലീസ് കേസെടുത്തിട്ടില്ല. അശ്വതി കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.