തിരുവനന്തപുരം: കേരളത്തില്‍ സി.പി.എം സെല്‍ഭരണം നടത്തുന്നെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തിന്‍െറ നിയമസമാധാനപാലനം ദയനീയമായി പരാജയപ്പെട്ടെന്ന് സംസ്ഥാന സമിതിയോഗതീരുമാനം വിശദീകരിച്ച് അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് സാമൂഹികനീതി ലഭിക്കുന്നില്ല. ദലിത്, പിന്നാക്ക, ദരിദ്ര വിഭാഗത്തിനുനേരെ നടക്കുന്ന അതിക്രമം സംസ്ഥാനത്തിന്‍െറ രാഷ്ട്രീയ-സാമൂഹിക രംഗം വികൃതമായതിന്‍െറ തെളിവാണ്. സര്‍ക്കാര്‍ ഇതില്‍ നിഷേധാത്മകനിലപാട് സ്വീകരിക്കുന്നു. കുറ്റം ചെയ്തവരെ സമൂഹത്തിന്‍െറ മുന്നില്‍ കൊണ്ടുവരാന്‍ കഴിയുന്നില്ല. സി.പി.എമ്മിന്‍െറ കൈയിലാണ് പൊലീസ്. ഇത് കണക്കിലെടുത്ത് മനുഷ്യാവകാശസംരക്ഷണവും ജീവിക്കാനുള്ള അവകാശവും സ്ഥാപിക്കാന്‍ ബി.ജെ.പി വലിയ സമരമുഖം കേരളത്തില്‍ തുറക്കും. സി.പി.എം അക്രമത്തിനെതിരെ ഉണ്ടായിരിക്കുന്ന പ്രതിഷേധത്തെ ജനകീയസമരമായി സമാഹരിച്ച് സംസ്ഥാനാടിസ്ഥാനത്തില്‍ പൗരാവകാശ മുന്നേറ്റമായി മുന്നോട്ടുകൊണ്ടുപോകും. അക്രമത്തിനെതിരെ ജില്ലാ അടിസ്ഥാനത്തില്‍ യോഗങ്ങള്‍ സംഘടിപ്പിക്കും- കുമ്മനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.