വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം: യുവാവ് മരിച്ചു

മാനന്തവാടി: വയനാട്ടില്‍ വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. തിരുനെല്ലി കോട്ടിയൂര്‍ കോളനി കൂണ്ടന്‍-കെഞ്ചി ദമ്പതികളുടെ മകന്‍ കുമാരനെയാണ് (37) ആന ചവിട്ടിക്കൊന്നത്. ബുധനാഴ്ച രാത്രി എട്ടോടെ കോട്ടിയൂര്‍ കോളനിയില്‍നിന്ന് ഭാര്യവീടായ ചേകാടി കോളനിയില്‍ പോയി മടങ്ങിവരവെ  ആനയുടെ മുന്നില്‍പെടുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടെ ആന ചവിട്ടിവീഴ്ത്തി കൊല്ലുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചക്ക് തവരച്ചപ്പ് പറിക്കാനിറങ്ങിയ വിനോദസഞ്ചാരികളാണ് മൃതദേഹം കണ്ടത്. തിരുനെല്ലി എ.എസ്.ഐ കെ.എം. വര്‍ഗീസിന്‍െറ നേതൃത്വത്തിലത്തെിയ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം എടുക്കാന്‍ അനുവദിക്കില്ളെന്നു പറഞ്ഞ് നാട്ടുകാര്‍ തോല്‍പ്പെട്ടി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.കെ. ഗോപാലനെ തടഞ്ഞുവെച്ചു. അടിയന്തര സഹായമായി 10,000 രൂപ അനുവദിക്കാമെന്ന് വാര്‍ഡന്‍ ഉറപ്പുനല്‍കിയെങ്കിലും ജനങ്ങള്‍ തൃപ്തരായില്ല. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്ഥലത്തത്തെി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പിന്മേലാണ് മൃതദേഹം കൊണ്ടുപോകാന്‍ നാട്ടുകാര്‍ അനുവദിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ജൂണ്‍ മൂന്നിന് കാട്ടിക്കുളം മണ്ണുണ്ടി കോളനിയില്‍ മാതന്‍ എന്ന യുവാവിനെ ആന ചവിട്ടിക്കൊന്നിരുന്നു. ഇയാളുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല. സിന്ധുവാണ് കുമാരന്‍െറ ഭാര്യ. ചന്ദ്രന്‍, മാരന്‍, ബാലന്‍, രാജന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.