കൊച്ചി: സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത മൂന്ന് കള്ളനോട്ട് കേസുകള്‍കൂടി എന്‍.ഐ.എയിലേക്ക്. കണ്ണൂര്‍ ധര്‍മടം, ചാലക്കുടി, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ കള്ളനോട്ട് പിടികൂടിയ കേസുകളാണ് എന്‍.ഐ.എ ഏറ്റെടുക്കുക. ഈ കേസുകളില്‍ അറസ്റ്റിലായവരെ സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ എന്‍.ഐ.എ കൊച്ചി യൂനിറ്റ് സംഘം അടുത്തുതന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും.
ഇനി ഒരു ലക്ഷത്തിനുമേല്‍ തുകയുള്ള മുഴുവന്‍ കള്ളനോട്ട് കേസുകളിലെയും അന്വേഷണം ഏറ്റെടുക്കാനുളള നീക്കവും എന്‍.ഐ.എ നടത്തുന്നുണ്ട്. ഇത്തരം കേസുകള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത എന്‍.ഐ.എ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ആദ്യപടിയായാണ് അടുത്തിടെ പിടികൂടിയ മൂന്ന് കള്ളനോട്ട് കേസുകള്‍ ഏറ്റെടുക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചിലാണ് ആറ്റിങ്ങലില്‍ 1.76 ലക്ഷത്തിന്‍െറ കള്ളനോട്ടുമയി ആറംഗ സംഘത്തെ പൊലീസ് അറസ്റ്റുചെയ്തത്. കൊല്ലം സ്വദേശികളായ സഫീര്‍, അന്‍സാര്‍, കണ്ണൂര്‍ സ്വദേശി പ്രദീപ്, ആറ്റിങ്ങല്‍ സ്വദേശി വിനോദ്, കടയ്ക്കല്‍ സ്വദേശി സുനില്‍കുമാര്‍, തമിഴ്നാട് ചെങ്കോട്ട സ്വദേശി പാലയ്യ എന്നിവരാണ് പിടിയിലായത്. മേയ് അവസാനത്തിലാണ് ധര്‍മടത്ത് മൂന്നംഗ സംഘത്തെ 28,000 രൂപയുടെ കള്ളനോട്ടുമായി പിടികൂടിയത്. 65,000 രൂപ നല്‍കി ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് വാങ്ങി വിതരണം ചെയ്യവെയാണ് പിടിയിലായത്. ഈ കേസില്‍ എം.കെ. ഫൈനാസ്, റഷീദ്, റസാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചാലക്കുടിയില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം മൂന്നു പേരെയാണ് അറസ്റ്റു ചെയ്തത്. 500 രൂപയുടെ 226 കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.
നിലവില്‍ കാസര്‍കോട്, തളിപ്പറമ്പ്, നെടുമ്പാശ്ശേരി വിമാനത്താവളം, മഞ്ചേരി എന്നിവിടങ്ങളില്‍ കള്ളനോട്ട് പിടികൂടിയ കേസുകളാണ് എന്‍.ഐ.എയുടെ അന്വേഷണത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.