അമീറുൽ ഇസ്​ലാം ജൂലൈ 13 വരെ റിമാൻഡിൽ

പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്​ലാമിനെ ജൂലൈ 13 വരെ ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡ്​ ചെയ്​തു. പൊലീസിന് അനുവദിച്ച കസ്റ്റഡി കാലവധി തീര്‍ന്ന സാഹചര്യത്തിലാണ് പ്രതിയെ ഇന്ന് വൈകിട്ട് നാലുമണിയോടെ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചത്​. ഇത് ആദ്യമായി  പ്രതിയെ മുഖമറക്കാതെയാണ്​  കോടതിയില്‍ എത്തിച്ചത്​. പരാതി എന്തെങ്കിലുമുണ്ടേയെന്ന്​ കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന്​ അമീർ മറുപടി നൽകി. പ്രതിയെ ​ കസ്​റ്റഡിയിൽ വിട്ടുകിട്ടാൻ  പൊലീസ് ആവശ്യപ്പെട്ടില്ല.

തിരിച്ചറിയല്‍ പരേഡും മറ്റു നടപടിക്രമങ്ങളും ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനിയും പ്രതിയുടെ മുഖം മറക്കേണ്ടതില്ലെന് മജിസ്ട്രേറ്റ്  രാവിലെ നിര്‍ദേശം കൊടുത്തിരുന്നു. ഇതിനെ തുടർന്നാണ്​ അമീറുൽ ഇസ്​ലാമിനെ മുഖം മറക്കാതെ കോടതിയിൽ ഹാജരാക്കിയത്​.  കസ്റ്റഡിയില്‍ പൊലീസ് മര്‍ദനമുണ്ടായിട്ടില്ലെന്ന് ആലുവ താലൂക്ക് ആശുപത്രിലെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റോടെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്​.

പൊലീസ്​ കസ്റ്റഡിയില്‍ വിട്ടു നല്‍കുന്നതിന് മുമ്പ് പ്രതിക്കു നേരെ മുന്നാംമുറയുണ്ടാകില്ലെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടായാല്‍ അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നല്‍കിയിരുന്നു. നേരത്തെ പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി പ്രതിയുടെ രൂപത്തിന് സാമ്യമൊന്നുമില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.