തിരുവനന്തപുരത്തും നേമത്തും മുഖ്യമന്ത്രിക്ക് കരിങ്കൊടി

തിരുവനന്തപുരം: പൊതുപരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി. തിരുവനന്തപുരത്തും നേമത്തുമാണ് പ്രതിഷേധം അരങ്ങേറിയത്. കരമന-കളിയിക്കാവിള നാലുവരി ദേശീയപാതയുടെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. ഇവിടെ സി.പി.എം പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.

രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയ മുഖ്യമന്ത്രി ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ആശുപത്രിയുടെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിക്കാനാണ് മുഖ്യമന്ത്രി എത്തിയത്. പ്രതിഷേധക്കാർക്ക് ചുറ്റും പൊലീസ് സുരക്ഷാവലയം തീർത്തിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.