ഐ.ടി.ഐ തട്ടിപ്പ്: അന്വേഷണം സി.ബി.ഐക്ക് വിടാന്‍ ശിപാര്‍ശ ചെയ്യും

പാലക്കാട്: സാമൂഹിക-സാമ്പത്തിക സര്‍വേയുമായി ബന്ധപ്പെട്ട് കഞ്ചിക്കോട് ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്‍െറ (ഐ.ടി.ഐ) 4.5 കോടി രൂപ മഹാരാഷ്ട്രയിലെ സ്വകാര്യകമ്പനി തട്ടിയ സംഭവം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാന്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ശിപാര്‍ശ ചെയ്യും. തട്ടിപ്പ് പ്രാഥമിക അന്വേഷണത്തില്‍തന്നെ വ്യക്തമായ സാഹചര്യത്തിലാണിത്. വിദേശത്തേക്കടക്കം പ്രതികള്‍ മുങ്ങിയതായി സംശയിക്കുന്നതിനാല്‍ തുടരന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നതാവും ഉചിതമെന്ന് പൊലീസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ നടത്തിയ സാമൂഹിക-സാമ്പത്തിക ജാതി സര്‍വേയില്‍ കൃത്രിമം കാണിച്ച് മുംബൈ താനെയിലെ നെറ്റിങ് ടെക്നോളജീസ് എന്ന സ്ഥാപനം പണം തട്ടിയെന്നാണ് കണ്ടത്തെല്‍. പൊതുജനങ്ങള്‍ക്ക് മള്‍ട്ടി പര്‍പ്പസ് കാര്‍ഡ് നല്‍കുന്ന പദ്ധതിയുടെ ഭാഗമായാണ് സര്‍വേക്ക് കേന്ദ്രം ഐ.ടി.ഐയെ ചുമതലപ്പെടുത്തിയത്. സര്‍വേക്ക് നെറ്റിങ് ടെക്നോളജീസുമായി ഐ.ടി.ഐ 9.58 കോടി രൂപക്കാണ് കരാര്‍ ഉറപ്പിച്ചത്. പകുതിയോളം എന്യൂമെറേഷന്‍ ബ്ളോക്കുകളില്‍ ജനസംഖ്യ പെരുപ്പിച്ച് കാണിച്ചും വ്യാജമായി വിവരങ്ങള്‍ ചേര്‍ത്തും തട്ടിപ്പ് നടത്തിയെന്നാണ് കണ്ടത്തെല്‍.
ന്യൂഡല്‍ഹിയിലെ നാഷനല്‍ ഇന്‍ഫാര്‍മാറ്റിക് സെന്‍ററില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് വ്യക്തമായത്. എന്‍.ഐ.സിയുടെ റിപ്പോര്‍ട്ടിന്‍െറ വെളിച്ചത്തില്‍ ഐ.ടി.ഐയുടെ പരാതിപ്രകാരം വാളയാര്‍ സി.ഐ എം.ഐ. ഷാജിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലും മുംബൈയിലുമടക്കം രണ്ട് ഘട്ടങ്ങളായി പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി. കമ്പനി അടച്ചുപൂട്ടിയതായും ഡയറക്ടര്‍മാര്‍ മുങ്ങിയതായും അന്വേഷണത്തില്‍ കണ്ടത്തെി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.