മലപ്പുറം: ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം മുസ്ലിംകള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്ന മന്ത്രിമാരെ പുറത്താക്കാന്‍ ഭരിക്കുന്നവര്‍ തയാറാകണമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
രാജ്യത്തെ മുസ്ലിംകളെ പീഡിപ്പിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് സഹായകമായി നീക്കങ്ങള്‍ നടത്തുന്ന കേരളത്തിലെ ചില സാമുദായിക സംഘടനകളുടെ നിലപാട് ആത്മഹത്യാപരമാണെന്നും യോഗം പ്രമേയത്തില്‍ പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഉമര്‍ ഫൈസി മുക്കം സ്വാഗതം പറഞ്ഞു.
സമസ്ത ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് സ്വീകരണം നല്‍കി. എസ്.വൈ.എസ് സംസ്ഥാന ചീഫ് റിട്ടേണിങ് ഓഫിസറായി പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാരെ തെരഞ്ഞെടുത്തു. മുഹമ്മദ് കോയ ജമലുലൈ്ളലി, കെ. മമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, കെ.എ. റഹ്മാന്‍ ഫൈസി, റഹ്മത്തുല്ലാ ഖാസിമി, ഒ.എം. ശരീഫ് ദാരിമി കോട്ടയം, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കുടക് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.