സുല്‍ത്താന്‍ ബത്തേരി: കര്‍ണാടക കാട്ടില്‍നിന്നും കൂട്ടംതെറ്റിയത്തെിയ കാട്ടാനക്കുട്ടിക്ക് മുത്തങ്ങ കാട്ടുനായ്ക്ക കോളനിയിലെ വിവേകും രാജനും കൂട്ടുകാരായി. രണ്ടുമാസം മാത്രം പ്രായമുള്ള കുട്ടിക്കൊമ്പന് ഇതുവരെ പ്രശ്നങ്ങളൊന്നുമില്ളെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇരിട്ടി ഏലപ്പാറയില്‍ നെടുമറ്റത്തില്‍ ഷിജോയുടെ വീട്ടുമുറ്റത്ത് കണ്ടത്തെിയ ആനക്കുട്ടിയെ ഫെബ്രുവരി 29നാണ് മുത്തങ്ങ ആനപ്പന്തിയിലത്തെിച്ചത്.
മൂന്നു വയസ്സുകാരന്‍ അപ്പുവും രണ്ടു വയസ്സുകാരി അമ്മുവും പന്തിയിലുണ്ടെങ്കിലും ഇതുവരെ അടുപ്പിച്ചിട്ടില്ല. തള്ളയാനയുടെ മുലപ്പാല്‍ ലഭിക്കാതെ പ്രതിരോധം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ രോഗബാധ സാധ്യത പരിഗണിച്ചാണ് ആളുകളെയും മറ്റു ആനകളെയും അധികൃതര്‍ മാറ്റിനിര്‍ത്തിയിരിക്കുന്നത്. മൂന്നംഗ കുട്ടിയാന സംഘത്തിന് പുറമെ സൂര്യ, കുഞ്ചു, പ്രമുഖ എന്നീ താപ്പാനകളും പന്തിയിലുണ്ട്. ആനക്കുട്ടിയെ പരിചരിക്കാന്‍ വനംവകുപ്പ് ഏല്‍പിച്ച വിവേകും രാജനുമായി രണ്ടുനാള്‍ കൊണ്ടുതന്നെ ആനക്കുട്ടി നന്നായി ഇണങ്ങി. കുറുമ്പും കുസൃതിയുമായി ആനക്കുട്ടി എപ്പോഴും ഇവരോടൊപ്പമാണ്.
ഭക്ഷണവും മരുന്നും കൊടുക്കുന്നത് ഇവര്‍തന്നെ. വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയ, അസി. സര്‍ജന്‍ ഡോ. ജിജിമോന്‍, മുത്തങ്ങ അസി. വൈല്‍ഡ് ലൈഫ് വര്‍ഡന്‍ ഹീരാലാല്‍ എന്നിവരുടെ മേല്‍നോട്ടവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.