കോഴിക്കോട്: ഫാറൂഖ് കോളെജിൽ ലിംഗ വിവേചനം നിലനിൽക്കുന്നതായി സംസ്ഥാന യുവജന കമീഷൻ റിപ്പോർട്ട്. കോളെജ് സന്ദർശിച്ച് വിദ്യാർഥികളുടെ മൊഴിയെടുത്ത കമീഷൻ അന്വേഷണ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചു.
കേരളത്തിലെ കോളേജുകളില്‍ പൊതുവില്‍ ലിംഗ വിവേചനം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മറ്റ് കോളേജുകളില്‍ എന്ന പോലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്‌ളാസില്‍ ഒരേ ബഞ്ചില്‍ ഇരിക്കുന്നത് വിലക്കുന്നതിനൊപ്പം കാന്‍റീനില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇത് വിദ്യാർഥികൾ തമ്മിൽ ഇടപഴകുന്നത് വിലക്കി കൊണ്ടുള്ള പ്രത്യക്ഷ നടപടിയായി കമീഷന്‍ വിലയിരുത്തുന്നുവെന്നും കമീഷൻ നിരീക്ഷിക്കുന്നു.
കമീഷന്‍റെ മറ്റു നിഗമനങ്ങൾ
- കോളെജ് കാമ്പസ്സില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക റസ്റ്റ് സോണുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 70 ശതമാനം പെണ്‍കുട്ടികളുള്ള കോളെജില്‍ അവർക്ക് ഇരിക്കുവാനുള്ള ഇടം ലഭിക്കില്ലെന്ന ആശങ്കയാണ് അധികൃതർ പ്രകടിപ്പിച്ചത്. എന്നാലിത് അവിശ്വസിനീയമാണ്. വിദ്യാര്‍ത്ഥികളുടെ മൊഴി കണക്കിലെടുക്കുമ്പോള്‍ കോളേജ് അധികൃതരുടെ നടപടി ന്യായികരിക്കുവാന്‍ ഒരുപറ്റം വിദ്യാര്‍ത്ഥികളെ ഉപയോഗിക്കുന്നുവെന്ന നിഗമനമാണ് കമ്മീഷന്.
- മറ്റു കോളേജുകളില്‍ നിന്നും വ്യത്യസ്തമായി ടീമുകളെല്ലാം (പി.ജി. ഒഴികെ) തന്നെ ലിംഗപരമായി സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരമാണിതെന്ന ന്യായം നിലനില്‍ക്കുന്നതല്ല.
- ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഒരുമിച്ചുള്ള ഇടപഴകല്‍ ഒഴിവാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി തന്നെ വേണം നാടക മത്സരങ്ങളില്‍ നിന്ന് മാറി നില്‍ക്കുവാനുള്ള കോളേജ് അധികൃതരുടെ തീരുമാനം. സ്ഥിരമായി ഒന്നാം സ്ഥാനം നേടിയിരുന്ന ഒരു കോളേജ് നാടകത്തിൽ നിന്നു പിന്‍മാറിയതിന് ബോധ്യമാവുന്ന മറ്റു ന്യായങ്ങള്‍ ഒന്നും നിരത്തുവാന്‍ കോളെജ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
- ലിംഗവിവേചനം സംബന്ധിച്ച് നിരവധി പരാതികള്‍ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചുവെങ്കിലും കോളേജ് അധികാരികളോ, വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയന്‍ ഭാരവാഹികളോ ചെവിക്കൊള്ളാന്‍ തയ്യാറാകാതിരുന്നതിന്റെ പരിണത ഫലമായിട്ടു വേണം 20-10-2015 ലെ സംഭവവികാസങ്ങൾ. തങ്ങളുടെ പരാതി ആരും കേള്‍ക്കുന്നില്ലെന്ന ബോധ്യത്തില്‍ നിന്നും മാധ്യമങ്ങളെ സമീപിച്ച വിദ്യാര്‍ത്ഥികളുടെ നടപടിയെ അതിരുവിട്ടതായി കാണുവാന്‍ കഴിയില്ല. ഉത്തരവാദപ്പെട്ടവരുടെ അലംഭാവമാണ് ബദല്‍മാര്‍ഗ്ഗം സ്വീ കരിക്കുവാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിതരാക്കിയത്.
- കടുത്ത മാനസിക സമ്മര്‍ദ്ദത്തിനിടയിലും നിരവധി വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കി വരുന്ന ആണ്‍/പെണ്‍ വേര്‍തിരിവിനെതിരേയും അവര്‍ക്ക് പരസ്പരം സംസാരിക്കുവാനും ആശയങ്ങള്‍ കൈമാറുവാനുമുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെയും വിദ്യാർഥികൽ മൊഴി നല്‍കി.
- ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ഇടപഴകുന്നതും സംസാരിക്കുന്നതും ഇഷ്ടമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു മിക്‌സഡ് കോളേജായ ഫാറൂഖ് കോളേജിനുപകരം വനിതാ കോളേജുകള്‍ പഠനത്തിനായി തെരഞ്ഞെടുക്കുവാന്‍ സൗകര്യമുണ്ടെന്ന ഏതാനും വിദ്യാര്‍ത്ഥികളുടെ അഭിപ്രായത്തെ കമീഷന്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നു.
- ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ദിനു എന്ന വിദ്യാര്‍ത്ഥിയുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കമ്മീഷന്‍ അഭിപ്രായ പ്രകടനങ്ങളൊന്നും തന്നെ നടത്തുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.