ന്യൂഡല്‍ഹി: 251 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കുമെന്ന് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ഞെട്ടിച്ച റിങ്ങിങ് ബെല്‍സിന് തങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ നല്‍കിയത് 3600 രൂപ നിരക്കിലാണെന്ന് ഐ.ടി നിര്‍മാണ കമ്പനിയായ ആഡ്കോം. തങ്ങള്‍ നല്‍കിയ ഫോണ്‍ 251 രൂപക്ക് മറിച്ചുവില്‍ക്കുന്നുവെന്ന കാര്യം അറിയില്ളെന്നും ആഡ്കോം വ്യക്തമാക്കി. നോയിഡ ആസ്ഥാനമായ റിങ്ങിങ് ബെല്ലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആഡ്കോം മുന്നറിയിപ്പ് നല്‍കി.
ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാക്കുമെന്നായിരുന്നു റിങ്ങിങ് ബെല്ലിന്‍െറ അവകാശവാദം. ഇതിനായി പ്രദര്‍ശിപ്പിച്ചതാകട്ടെ ആഡ്കോമിന്‍െറ ഐകോണ്‍ 4ന് സമാനമായ ഫോണും. ഇതാകട്ടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിലവില്‍ 3999 രൂപക്ക് ലഭ്യമാണ്. ആഡ്കോമിന്‍െറ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് വില്‍ക്കുന്നതുപോലെ റിങ്ങിങ് ബെല്ലിന് നേരത്തേ ഫോണ്‍ വിറ്റിരുന്നത് ഞങ്ങളാണ്.
വീണ്ടും വില്‍പന നടത്താനുള്ള കമ്പനിയുടെ നയത്തെപ്പറ്റി ഞങ്ങള്‍ക്ക് ധാരണയില്ലായിരുന്നു. അവരുടെ വില്‍പന നയത്തെപ്പറ്റി ഞങ്ങള്‍ക്ക് പറയാനാവില്ല -അഡ്വന്‍േറജ് കമ്പ്യൂട്ടേഴ്സിന്‍െറ (ആഡ്കോം) സ്ഥാപകനും ചെയര്‍മാനുമായ സഞ്ജീവ് ഭാട്ടിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.