കോട്ടയം: മെത്രാന്‍ കായല്‍ നികത്താന്‍ നല്‍കിയ അനുമതി റദ്ദാക്കാന്‍ സര്‍ക്കാര്‍ തയാറായില്ളെങ്കില്‍ ആറന്മുള മോഡല്‍ സമരം കുമരകത്ത് നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. കുമരകം മെത്രാന്‍ കായല്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയെ തകര്‍ക്കുന്ന സമീപനമാണ് ആറന്മുളയിലെപോലെ കുമരകത്തും സര്‍ക്കാര്‍ സ്വീകരിച്ചത്. വിനോദ-വികസന പദ്ധതികളുടെ പേരില്‍ കേരളത്തിലെ നെല്ലറകളായ പാടശേഖരങ്ങള്‍ നികത്താനുള്ള നീക്കം ഉന്നത രാഷ്ട്രീയ നേതൃത്വവും കോര്‍പറേറ്റുകളുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. മെത്രാന്‍ കായല്‍ ടൂറിസം പദ്ധതിയുമായി സ്വകാര്യകമ്പനി രംഗത്തുവന്നപ്പോള്‍ ഇതിനെ പ്രോത്സാഹിപ്പിച്ച ഇടതുപക്ഷ സര്‍ക്കാറും നേതാക്കന്മാരും കുറ്റക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.