പുതിയ കക്ഷികളുടെ എല്‍.ഡി.എഫ് പ്രവേശം നീളും

തിരുവനന്തപുരം: സഹകരണത്തിന് തയാറായ പുതിയ കക്ഷികളുടെ എല്‍.ഡി.എഫ് പ്രവേശം നീളും. കേരള കോണ്‍ഗ്രസ് എമ്മില്‍നിന്ന് വിട്ടുവന്ന ഫ്രാന്‍സിസ് ജോര്‍ജിന്‍െറ നേതൃത്വത്തിലെ കേരളാ കോണ്‍ഗ്രസ് (ഡി) യുടെ അടക്കം പ്രവേശത്തില്‍ തിടുക്കം വേണ്ടെന്ന് എല്‍.ഡി.എഫ് യോഗം ധാരണയിലത്തെി. മുന്നണിയിലെ ഘടകകക്ഷികള്‍ തമ്മിലെ സീറ്റ് പങ്കുവെക്കല്‍ അടക്കമുള്ള വിഷയങ്ങള്‍ വ്യാഴാഴ്ചത്തെ എല്‍.ഡി.എഫ് യോഗം പരിഗണിച്ചില്ല.
 ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ് (ഡി), കേരളാ കോണ്‍ഗ്രസ് (ബി), കേരള കോണ്‍ഗ്രസ് (എസ്), ജെ.എസ്.എസ്, സി.എം.പി, ഫോര്‍വേഡ് ബ്ളോക്, ആര്‍.എസ്.പി (എല്‍) എന്നീ കക്ഷികളും ചില ഗ്രൂപ്പുകളുമാണ് ഇടതുമുന്നണിയുമായി സഹകരിക്കുന്നത്. ഇവരുമായുള്ള സീറ്റ് ചര്‍ച്ച വരും ദിവസങ്ങളില്‍ ആരംഭിക്കാനും തെരഞ്ഞെടുപ്പില്‍ സഹകരിപ്പിക്കാനുമാണ് ധാരണയായത്.അടുത്ത എല്‍.ഡി.എഫ്  യോഗം മാര്‍ച്ച് 19ന് ചേരും.
ഇതിനുമുമ്പ് സീറ്റ് പങ്കുവെക്കല്‍ സംബന്ധിച്ച് ഘടകകക്ഷികള്‍ തമ്മിലെ ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തീകരിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.