വാളയാർ പെൺകുട്ടികളുടെ അമ്മയെ കൂടിക്കാഴ്ചക്ക് ക്ഷണിച്ച് സർക്കാർ

പാലക്കാട്: വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മയെ കൂടിക്കാഴ്ചക്ക് ക്ഷണിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പ്. ജൂലൈ 26ന് തിരുവനന്തപുരത്ത് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ പരാതികളുമായി ഹാജരാകാനാണ് നിർദേശം.

എന്നാൽ, ആഭ്യന്തര സെക്രട്ടറി നടത്തിയ ക്ഷണം കോടതിയലക്ഷ്യ നടപടികളിൽ നിന്ന് തലയൂരാനുള്ള തന്ത്രമാണെന്ന് നീതി സമരസമിതി ആരോപിച്ചു. വാളയാർ കേസ് അട്ടിമറിക്കുകയും പെൺകുട്ടികളെ ഹീനമായ ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്ത മുൻ അന്വേഷണ ഉദ്യോഗസ്ഥൻ സോജന് ഐ.പി.എസ് നൽകാനുള്ള നീക്കം കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്നുറപ്പായ സാഹചര്യത്തിലാണ് കൂടിക്കാഴ്ചക്ക് ക്ഷണിച്ചതെന്നും ഭാരവാഹികൾ ആരോപിച്ചു.

സോജന് ഐ.പി.എസ് നൽകുന്നതും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം വൈകുന്നതും എങ്ങുമെത്താത്ത സി.ബി.ഐ അന്വേഷണവും കൂടിക്കാഴ്ചയിൽ ഉന്നയിക്കുമെന്ന് പെൺകുട്ടികളുടെ അമ്മ ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - The government invited the mother of the Walayar girls for a meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.