ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടല്‍; രണ്ടു ബി.എസ്.എഫ് ജവാന്മാര്‍ മരിച്ചു

റായ്പുര്‍: ഛത്തിസ്ഗഢിലെ കങ്കാര്‍ ജില്ലയില്‍ നക്സലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. ബിച്ച ഗ്രാമത്തില്‍ ബി.എസ്. എഫും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെ ശനിയാഴ്ച പുലര്‍ച്ചെയാണ്  സംഭവം.
രാകേഷ് നെഹ്റ, വിജയ്കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ഹെലികോപ്ടര്‍ മാര്‍ഗം റായ്പുരിലത്തെിച്ചു. ഒരു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ നക്സലുകള്‍ കാടിനകത്തേക്ക് രക്ഷപ്പെട്ടു. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.