പാർട്ടിവിട്ടവരുടേത്​ അവസരവാദ നിലപാടെന്ന്​ ജോസ്​ കെ മാണി

കോട്ടയം: തെരരഞ്ഞെടുപ്പിന് തൊട്ട്മുമ്പ് പാർട്ടിവിട്ടവരുടേത് അവസരവാദ നിലപാടെന്ന് ജോസ് കെ മാണി.  ആൻറണി രാജുവിനും ഫ്രാൻസിസ് ജോർജിനും സീറ്റു നൽകാമെന്ന് കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി പറഞ്ഞിരുന്നു. അഞ്ച് വര്‍ഷം യു.ഡി.എഫിനൊപ്പം നിന്ന് ആനൂകൂല്യങ്ങള്‍ കൈപ്പറ്റിയ ശേഷം തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മുന്നണി മാറുകയാണ് ചെയ്തത്. ജനാധിപത്യ കേരള കോൺഗ്രസ് മോഹഭംഗം സംഭവിച്ചവരുടെയും ഭാഗ്യാന്വേഷികളുടെയും കോൺഫെഡറേഷനാണെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.

താനോ കെഎം മാണിയോ ഏകാധിപതികൾ ആയിരുന്നെങ്കിൽ ജോസഫ് ഗ്രൂപ്പൂമായി ലയനം നടക്കില്ലായിരുന്നെന്ന് ജോസ് കെ മാണിപറഞ്ഞു. ലയനത്തിനായി ജോസഫ് ഗ്രൂപ്പും കേരള കോൺഗ്രസ് എമ്മും ഒേട്ടറെ ത്യാഗങ്ങൾ ചെയ്തു. കേരള കോണ്‍ഗ്രസിനെ ഭിന്നിപ്പിക്കാനും ഐക്യം ഇല്ലാതാക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. ബാര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ നീക്കമാണ് നേതാക്കള്‍ പാര്‍ട്ടി വിടാന്‍ കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.