ക്വാറികൾക്ക്​ ലൈസൻസ്​: ഇളവുതേടി സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: അഞ്ചു ഹെക്ടറിൽ താഴെയുള്ള ക്വാറികൾക്ക് പരിസ്ഥിതി അനുമതി നിർബന്ധമാക്കിയ ഹൈകോടതി ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചു. ചെറുകിട ക്വാറികൾക്ക് ഇളവ് അനുവദിക്കാൻ സർക്കാരിന് അവകാശമുണ്ടെന്നാണ് ഹരജിയിലെ വാദം. സർക്കാറിെൻറ അധികാരങ്ങൾക്കു മേലുള്ള കടന്നു കയറ്റമാണ് ഹൈകോടതിയുടേതെന്നും സർക്കാർ വ്യക്തമാക്കി. ക്വാറികൾ നിലച്ചാൽ സംസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഹരജിയിൽ സർക്കാർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഡിസംബറിലാണ്, ക്വാറികൾക്ക് സർക്കാർ അനുവദിച്ച ഇളവ് ഹൈകോടതി റദ്ദാക്കിയത്. എല്ലാ ക്വാറികൾക്കും പരിസ്ഥിതി അനുമതി നിർബന്ധമാണെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. - സര്‍ക്കാര്‍ നിലപാട് ഭരണഘടനാ ലംഘനമാണെന്നായിരുന്നു ഹൈകോടതിയുടെ നിലപാട്. ഖനന ലൈസന്‍സ് വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചതിനെതിരെ പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT