ചിറ്റൂരില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയാകാന്‍ 31 പേര്‍

പാലക്കാട്: ചിറ്റൂര്‍ നിയോജക മണ്ഡലത്തില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കേന്ദ്ര കമ്മിറ്റിയില്‍ അപേക്ഷ സമര്‍പ്പിച്ചത് പത്ത് സ്ത്രീകള്‍ ഉള്‍പ്പെടെ 31 പേര്‍. തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന ചിറ്റൂര്‍ മണ്ഡലത്തില്‍ വേരുറപ്പിക്കാനുള്ള പ്രവര്‍ത്തനമാണ് എ.ഐ.എ.ഡി.എം.കെ നടത്തുന്നത്.
പാര്‍ട്ടിയുടെ കേരള ഘടകം ജോയന്‍റ് സെക്രട്ടറിയും ഗോപാലപുരം സ്വദേശിയുമായ പൊന്നുച്ചാമിക്കാണ് നറുക്ക് വീഴാന്‍ സാധ്യത. മന്ത്രി വേലുമണിക്കാണ് കേരളത്തിലെ പാര്‍ട്ടിയുടെ ചുമതല. അതിര്‍ത്തി മേഖലയിലുള്ള മൂന്ന് ഗ്രാമപഞ്ചായത്തുകളിലായി മൂന്ന് പഞ്ചായത്ത് അംഗങ്ങള്‍ പാര്‍ട്ടിക്കുണ്ട്. ഈ മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിക്കാനുള്ള സജീവ പ്രവര്‍ത്തനമാണ് നടക്കുന്നത്.
പാര്‍ട്ടി ടിക്കറ്റിന് അപേക്ഷ നല്‍കാന്‍ 2000 രൂപയാണത്രെ ഫീസ്. ഇത്രയും തുക കെട്ടിയാണ് 31പേരും അപേക്ഷിച്ചത്. ഈയാഴ്ച അവസാനം സ്ഥാനാര്‍ഥി പട്ടിക ജയലളിത പ്രഖ്യാപിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.