എസ്.ഡി.പി.ഐ 34 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) 34 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 100 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും രണ്ടാം ഘട്ടത്തില്‍ മറ്റു സ്ഥാനാര്‍ഥികളുടെ പേര് പ്രഖ്യാപിക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ് അഡ്വ. കെ.എം. അഷ്റഫ്, ജനറല്‍ സെക്രട്ടറിമാരായ എം.കെ. മനോജ് കുമാര്‍, പി. അബ്ദുല്‍ ഹമീദ്, ട്രഷറര്‍ ജലീല്‍ നീലാമ്പ്ര, സെക്രട്ടറി പി.കെ. ഉസ്മാന്‍, ജില്ലാ പ്രസിഡന്‍റ് മുസ്തഫ കൊമ്മേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മണ്ഡലവും സ്ഥാനാര്‍ഥിയും ക്രമത്തില്‍: ആറ്റിങ്ങല്‍- എം.കെ. മനോജ്കുമാര്‍, നെടുമങ്ങാട്- അഡ്വ. പിരപ്പന്‍കോട് ഷാജഹാന്‍, കൊല്ലം- ജോണ്‍സന്‍ കണ്ടംചിറ, ചടയമംഗമലം- ജലീല്‍ കടയ്ക്കല്‍, കുന്നത്തൂര്‍- തുളസീധരന്‍ പള്ളിക്കല്‍, കരുനാഗപ്പള്ളി- എ.കെ. സലാഹുദ്ദീന്‍, അമ്പലപ്പുഴ- കെ.എസ്. ഷാന്‍, തൊടുപുഴ- റോയ് അറയ്ക്കല്‍, കളമശ്ശേരി- വി.എം. ഷെഫീര്‍ മുഹമ്മദ്, ആലുവ- അജ്മല്‍ ഇസ്മായില്‍, പെരുമ്പാവൂര്‍- വി.കെ. ഷൗക്കത്തലി, കോതമംഗലം- പ്രഫ. എന്‍.എ. അനസ്, തൃക്കാക്കര- കെ.എം. ഷാജഹാന്‍, കൊച്ചി- എ.എ. സുല്‍ഫിക്കര്‍ അലി, മണലൂര്‍-കെ.കെ. ഹുസൈന്‍, ഗുരുവായൂര്‍- പി.ആര്‍. സിയാദ്, ചേലക്കര- എ. സുബ്രഹ്മണ്യം, തൃത്താല- സി.പി. മുഹമ്മദലി, പട്ടാമ്പി- സി.എ. റഊഫ്, നെന്മാറ- എസ്. സക്കീര്‍ ഹുസൈന്‍, മഞ്ചേരി- ഡോ. സി.എച്ച്. അഷ്റഫ്, വള്ളിക്കുന്ന്- ഹനീഫ ഹാജി, കൊണ്ടോട്ടി -നാസറുദ്ദീന്‍ എളമരം, മങ്കട- അഡ്വ. എ.എ. റഹീം, പെരിന്തല്‍മണ്ണ- സുനിയ്യ സിറാജ്, ബേപ്പൂര്‍- മുസ്തഫ കൊമ്മേരി, കോഴിക്കോട് സൗത്- യു.കെ. ഡെയ്സി ബാലസുബ്രഹ്മണ്യം, മാനന്തവാടി- പി.എന്‍. സോമന്‍, പേരാവൂര്‍- ബി. ഫാറൂഖ്, മട്ടന്നൂര്‍- റഫീഖ് കീച്ചേരി, കൂത്തുപറമ്പ്- അഡ്വ. മുഹമ്മദ് ബഷീര്‍, അഴീക്കോട്- കെ.കെ. അബ്ദുല്‍ ജബ്ബാര്‍, കണ്ണൂര്‍- കെ.പി. സുഫീറ, ധര്‍മടം- ടി. നിയാസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.