പാര്‍ട്ടി ഐക്യം തകര്‍ത്തു; സുധീരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്ത്

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനെതിരെ കോണ്‍ഗ്രസിലെ രണ്ട് പ്രബല ഗ്രൂപുകളും രംഗത്ത്. പാര്‍ട്ടിയിലെ ഐക്യത്തിന് വിള്ളല്‍ വീഴ്ത്തിയെന്നും പാര്‍ട്ടിയെയും സര്‍ക്കാറിനെയും ഒന്നിച്ചു നിര്‍ത്തുന്നതില്‍ സുധീരന്‍ പരാജയപ്പെട്ടുവെന്നുമാണ് ഇരു ഗ്രൂപ്പുകളുടെയും ആരോപണം. എ.കെ ആന്‍റണി നല്‍കിയ ഐക്യ സന്ദേശം സുധീരന്‍ തകര്‍ത്തുവെന്നും ഇവര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ എല്ലാം ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തിനെതിരെ പരാതി നല്‍കാന്‍ എ,ഐ ഗ്രൂപുകള്‍ ഉദ്ദേശിക്കുന്നുമുണ്ട്. മുകുള്‍ വാസ്നിക്കിനോടായിരിക്കും പരാതിപ്പെടുക.
കെ.പി.സി.സി യോഗത്തില്‍ സുധീരന്‍റെ വിമര്‍ശം അതിരുകടന്നുവെന്നും  സൗഹാര്‍ദ പരമായല്ല യോഗം പിരിഞ്ഞതെന്നും ഇവര്‍ ആരോപിക്കുന്നു. ഇനി പരസ്യ പ്രസ്താവനകള്‍ വേണ്ടെന്ന് ഇരു ഗ്രൂപുകളും തീരുമാനിച്ചതായാണ് വിവരം.  കഴിഞ്ഞദിവസം നടന്ന കെ.പി.സി.സി  യോഗത്തില്‍ കരുണ എസ്റ്റേറ്റ് വിഷയത്തില്‍ സര്‍ക്കാറിനെതിരെ സുധീരന്‍ ആഞ്ഞടിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.