വടക്കാഞ്ചേരി: സി.പി.എം സ്ഥാനാര്‍ഥിയായി വടക്കാഞ്ചേരി മണ്ഡലത്തില്‍ കെ.പി.എ.സി. ലളിതയെ പരിഗണിക്കുന്നതിനെതിരെ വിവിധ പ്രദേശങ്ങളില്‍ പോസ്റ്ററുകള്‍ നിരന്നു. സ്ഥാനാര്‍ഥിയെ പരിഗണിച്ച മാനദണ്ഡത്തോടുള്ള പ്രതിഷേധം പ്രകടമാക്കുന്ന പോസ്റ്ററുകളുടെ ഉറവിടം തേടുകയാണ് പാര്‍ട്ടിയും പൊലീസും. ബുധനാഴ്ച പുലര്‍ച്ചെയാണ് ഇവ പ്രത്യക്ഷപ്പെട്ടത്. സി.പി.എം പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ക്കകം ഇതെല്ലാം നീക്കി. പോസ്റ്ററും ഫ്ളക്സും സ്ഥാപിക്കുന്നത് ചിലയിടങ്ങളില്‍ അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളുടെയും മറ്റും സി.സി ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ടത്രേ. പരാതി ലഭിച്ചാല്‍ തെളിവുകള്‍ പരിശോധിച്ച് കുറ്റക്കാരെ കണ്ടത്തെുമെന്ന് പൊലീസ് അറിയിച്ചു. ‘മുകളില്‍ നിന്ന് നൂലില്‍ കെട്ടിയിറക്കിയ താരപ്പൊലിമയുടെ സേവനം ഈ നാടിനാവശ്യമില്ല, വടക്കാഞ്ചേരിയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ നേതാവിനെയാണ് ഈ നാടിനാവശ്യം, ഈ പ്രതിഷേധം ജനങ്ങളുടെ വികാരമായി മാറുന്നു’ എന്നെല്ലാം എഴുതിയ പോസ്റ്ററിന് താഴെ എല്‍.ഡി.എഫ് എന്ന് അച്ചടിച്ചിട്ടുണ്ട്. അത്താണി മുതല്‍ അകമല റെയില്‍വേ മേല്‍പാലം വരെയാണ് പോസ്റ്ററുകളുള്ളത്. വടക്കാഞ്ചേരി ടൗണില്‍ രണ്ടിടത്ത് ‘സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളിയാണ് ജനകീയ നായകന്‍, വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യം’ എന്നെഴുതിയ സി.പി.എമ്മിന്‍െറ തെരഞ്ഞെടുപ്പ് ചിഹ്നമുള്ള ഫ്ളക്സ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. സിനിമാ നടിയാണെങ്കിലും തന്നെ നൂലില്‍ കെട്ടിയിറക്കിയതല്ളെന്നും കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള തനിക്ക് പാര്‍ട്ടിയുമായി ദീര്‍ഘകാലമായി അടുപ്പമുണ്ടെന്നും കെ.പി.എ.സി ലളിത പ്രതികരിച്ചു. വിവാദങ്ങള്‍ തനിക്ക് ഹരം പകരുന്നതോടൊപ്പം ജയ സാധ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.
സി.പി.എമ്മിനെ തകര്‍ക്കാനുള്ള ഗൂഢാലോചന ജനം തിരിച്ചറിയണമെന്നും എല്‍.ഡി.എഫിന്‍െറ വിജയ സാധ്യതയില്‍ വിറളി പൂണ്ട കോണ്‍ഗ്രസുകാരാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും സി.പി.എം ഏരിയാ സെക്രട്ടറി പി.എന്‍. സുരേന്ദ്രന്‍ പറഞ്ഞു.
കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് കര്‍ശന നടപടിയെടുക്കുമെന്നും ഇതിന്‍െറ പേരില്‍ ആരെയെങ്കിലും കരിവാരിത്തേക്കാനുള്ള സംഘടിത നീക്കം അനുവദിക്കില്ളെന്നും സുരേന്ദ്രന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.