തിരുവനന്തപുരം: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ സംരക്ഷണമേഖലയിലെ പത്തില്‍ ഒമ്പത് ചെയിന്‍ പ്രദേശത്തും പട്ടയം നല്‍കാന്‍ നീക്കം. ഇടുക്കിയിലെ പട്ടയപ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ജനുവരി ഒന്നിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും റവന്യൂമന്ത്രിയുടെ സാന്നിധ്യത്തിലും ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ജണ്ട മുതല്‍ ഒരു ചെയിന്‍ വിട്ട് കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് റവന്യൂവകുപ്പും കെ.എസ്.ഇ.ബിയും സംയുക്തമായി സര്‍വേ നടത്തും. ഒമ്പത് ചെയിന്‍ പട്ടയം നല്‍കാമെന്ന് നിര്‍ദേശിച്ചത് മുഖ്യമന്ത്രിയാണ്. ഉടുമ്പന്‍ചോല താലൂക്കിലെ അയ്യപ്പന്‍കോവില്‍ വില്ളേജില്‍ കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തുകളിലും പീരുമേട് താലൂക്കില്‍ ഉപ്പുതറ പഞ്ചായത്തിലും ജലസംഭരണമേഖലയില്‍ ഉള്‍പ്പെട്ട ഭൂമിക്കാണ് പട്ടയം നല്‍കുന്നത്. പരമാവധി ജലവിതാനത്തിന് 10 ചെയിന്‍ (200 മീറ്റര്‍) ദൂരത്തില്‍ മണ്ണൊലിപ്പ് തടയാനാണ് വൈദ്യുതി ബോര്‍ഡ് സ്ഥലം ഏറ്റെടുത്തത്.
പദ്ധതി കമീഷന്‍ ചെയ്തശേഷം ഭൂമി കൈയേറ്റം സജീവമായി. ഇപ്പോള്‍ 3000 ഏക്കറില്‍ 3500 കൈയേറ്റങ്ങളുണ്ടെന്നാണ് പ്രാഥമിക കണക്ക്. 10 ചെയിന്‍ ബെല്‍റ്റ് വരെയുള്ള സ്ഥലങ്ങളില്‍ കൈവശരേഖപോലും നല്‍കാന്‍ കഴിയില്ളെന്ന് വൈദ്യുതി ബോര്‍ഡും ഡാം സുരക്ഷാവിഭാഗം ഡെപ്യൂട്ടി ഡയറക്ടറും ഡാം സേഫ്റ്റി ചീഫ് എന്‍ജിനീയറും നിര്‍ദേശിച്ചതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 2011 ജൂലൈയില്‍ നിയമസഭയെ അറിയിച്ചിരുന്നു. റീസര്‍വേ റെക്കോഡുകള്‍ തയാറാക്കിയപ്പോള്‍ അയ്യപ്പന്‍കോവില്‍ വില്ളേജിലെ ബ്ളോക് 63ല്‍ റീസര്‍വേ രണ്ടില്‍ 9660.65 ഏക്കര്‍ (3864.26 ഹെക്ടര്‍) ഇടുക്കി പ്രോജക്ട് ഏരിയ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2015 ജൂലൈ ഒമ്പതിന് നടന്ന ഉന്നതതലയോഗത്തില്‍, പട്ടയം നല്‍കിയാല്‍ അത് സ്ഥലത്തിന്‍െറ ക്രയവിക്രയത്തിന് ആക്കംകൂട്ടുമെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മണ്ണൊലിപ്പ് ശക്തമാകുമെന്നും റിസര്‍വോയറിന്‍െറ സന്തുലനാവസ്ഥയെയും ജലസംഭരണശേഷിയെയും ബാധിക്കാമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചിരുന്നു. പിന്നീട് കെ.എസ്.ഇ.ബിക്കുമേല്‍ സര്‍ക്കാറില്‍നിന്ന് ശക്തമായ സമ്മര്‍ദമുണ്ടായി. അതോടെയാണ് രണ്ട് ചെയിന്‍വരെയുള്ള കൈയേറ്റക്കാര്‍ക്ക് പട്ടയം നല്‍കുന്നത് പരിഗണിക്കാമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ അറിയിച്ചത്. എന്നാല്‍, രണ്ട് ചെയിനിന് പകരം ഒരു ചെയിന്‍ ഒഴികെയുള്ള ഭാഗത്ത് സര്‍വേ നടത്തണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.
സംയുക്ത സര്‍വേക്കായി ആറ് സബ് എന്‍ജിനീയര്‍മാരെ വൈദ്യുതി ബോര്‍ഡ് പുനര്‍വിന്യസിച്ചു. എന്നാല്‍, ഉടുമ്പന്‍ചോലയില്‍ പട്ടയം നല്‍കുന്നതിന് 1993ലെ ഭൂമിപതിവ് പ്രത്യേക ചട്ടങ്ങളാണ് നിലവിലുള്ളത്. അതുപ്രകാരം ഏലേതരകൃഷിയെന്ന് റീസര്‍വേ ലാന്‍ഡ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ഭൂമിക്കുമാത്രമേ പട്ടയം നല്‍കാനാവൂ. പത്ത് ചെയിന്‍ കെ.എസ്.ഇ.ബിയുടെ കൈവശമായതിനാല്‍ ഈ ചട്ടപ്രകാരം പട്ടയം നല്‍കാനാവില്ല. എന്നാലും റവന്യൂ, വനം, കെ.എസ്.ഇ.ബി വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ആറ് ടീമുകളെ ഉപയോഗിച്ച് സര്‍വേ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.