നിയമസഭാംഗം ആകാനുള്ള മോഹം ഉപേക്ഷിച്ചെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: അഞ്ചാമത് തവണ തോൽക്കാൻ മനസില്ലാത്തതിനാൽ ഒരിക്കലെങ്കിലും നിയമസഭാംഗം ആകാനുള്ള മോഹം ഉപേക്ഷിക്കുന്നുവെന്ന് ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പിന്‍റെ ഫേസ്ബുക് പോസ്റ്റ്. തനിക്ക്് ജയസാധ്യതയുള്ള സീറ്റ് നൽകാത്തതിൽ എൽ.ഡി.എഫിനോടുള്ള അമർഷം വെളിപ്പെടുത്തുന്ന പോസ്റ്റിൽ വർഷങ്ങൾക്കു മുൻപ് 'മോഹമുക്തനായ കോൺഗ്രസുകാരൻ' എന്ന് ഇ.എം.എസ് തന്നെ വിശേഷിപ്പിച്ചത്‌ ഇപ്പോൾ അന്വർത്ഥമായി എന്നും പറയുന്നുണ്ട്.

ജീവിതത്തിന്‍റെ മുഖ്യഭാഗവും എം.എൽ.എ ഹോസ്റ്റലിന്‍റെ ഇടനാഴികളിൽ കഴിഞ്ഞത് കൊണ്ടാകാം എം.എൽ.എ ആകാനുള്ള യോഗം ഇല്ലാതെ പോയത്. കർമശേഷി നശിക്കാത്തിടത്തോളം കാലം കേരളത്തിന്‍റെ പൊതുജീവിതത്തിൽ തലയുയർത്തി നിൽക്കും. ശരിയെന്നു തോന്നുന്ന കാര്യങ്ങൾക്കു വേണ്ടി പ്രതികരിച്ചു കൊണ്ടിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

 

 

അഞ്ചാമത് തവണ തോല്ക്കാൻ മനസില്ലാത്തതിനാൽ ഒരിക്കലെങ്കിലും നിയമസഭാംഗം ആകാനുള്ള മോഹം ഞാൻ ഉപേക്ഷിച്ചിരിക്കുകയാണ് . വർഷങ്ങൾക്...

Posted by Cherian Philip on Sunday, March 20, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.