നിസാമിന് ചട്ടവിരുദ്ധമായ സൗകര്യങ്ങള്‍ നല്‍കിയിട്ടില്ല –ജയില്‍ ഡി.ജി.പി

തിരുവനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാമിന് ജയില്‍ ചട്ടത്തിന് വിരുദ്ധമായ സൗകര്യങ്ങള്‍ അനുവദിച്ചിട്ടില്ളെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് പറഞ്ഞു.  ഇതുസംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനത്തെുടര്‍ന്ന് ജയില്‍ ഐ.ജി എച്ച്. ഗോപകുമാറിനെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു.
കൂടുതല്‍ നിരീക്ഷണമാവശ്യമുള്ള തടവുകാരെ പാര്‍പ്പിക്കുന്ന പത്താം നമ്പര്‍ ബ്ളോക്കിലാണ് സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിസാം കഴിയുന്നത്.
മറ്റു തടവുകാരുമായി ഇടപെടാതിരിക്കുന്നതിനും തടവുകാരില്‍നിന്ന് ദേഹോപദ്രവം ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ഈ ബ്ളോക്കില്‍ നിസാമിനെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അനേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജയില്‍ ഡി.ജി.പി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.