തൃശൂർ: കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ പ്രായത്തേക്കാൾ ജയസാധ്യതക്കാണ് പ്രാധാന്യമെന്ന് തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ. തൃശൂർ സീറ്റിൽ തുടർച്ചയായി ജയിക്കുന്നത് വലിയ അംഗീകാരമായാണ് താൻ കാണുന്നത്. അതിനാൽ പാർട്ടി അനുവദിച്ചാൽ ഇത്തവണയും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സീറ്റ് നൽകുമ്പോൾ വയോജനങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകണം. ആരെയും മാതൃകയാക്കാനും ആർക്കും മാതൃക ചമയാനും ഉദേശിക്കുന്നില്ലെന്നും തേറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയാണെന്ന കോൺഗ്രസ് നേതാവ് ടി. എൻ. പ്രതാപന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു.
തൃശൂർ സീറ്റിൽ നിന്ന് തേറമ്പിൽ രാമകൃഷ്ണൻ ആറു തവണയാണ് (1982, 1991, 1996, 2001, 2006, 2011) നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1995–96, 2004–2006 കാലയളവിൽ സ്പീക്കർ പദവിയും വഹിച്ചിട്ടുണ്ട്. നിലവിൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.