തിരുവനന്തപുരം: പാറശ്ശാല കുളത്തൂരില്‍ തന്‍െറ വാഹനം ആക്രമിച്ചതിന് പിന്നില്‍ സാമൂഹികവിരുദ്ധരാണെന്നും സംഭവത്തിന് രാഷ്ട്രീയനിറം നല്‍കേണ്ടതില്ളെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. സംഭവത്തിന് ആരും അമിത പ്രാധാന്യം നല്‍കേണ്ട. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ സംയമനം പാലിക്കണം. പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടത്തരുത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമപരമായരീതിയില്‍ അവര്‍ കുറ്റവാളികളെ കണ്ടത്തെുമെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.