മണിയുടെ മരണം; പ്രത്യേക മെഡിക്കൽ സംഘം രൂപീകരിക്കും; സഹായികളെ വിട്ടയച്ചു

തൃശൂര്‍: അന്തരിച്ച നടൻ കലാഭവൻ മണിയുടെ മരണത്തിലേക്ക് നയിച്ചരാസപദാർഥമെന്തെന്ന് തിരിച്ചറിയാനും സ്വാഭാവിക മരണമാണോ എന്ന് പരിശോധിക്കാനുമായി പ്രത്യേക മെഡിക്കൽ അന്വേഷണ സംഘം രൂപീകരിക്കും. ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് മെഡിക്കൽ സംഘം രൂപീകരിക്കുന്നത്. ആരോഗ്യമേഖലയിലെ പ്രമുഖരും ഫോറൻസിക് വിദഗ്ധരും അടങ്ങുന്നതായരിക്കും മെഡിക്കൽ സംഘം. മണിയുടെ ശരീരത്തിൽ കണ്ടെത്തിയ കീടനാശിനിയുടെ അളവ് എത്രയെന്ന് അറിയാൻ കാക്കനാട്ടെ ലാബിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു.

അതേസമയം, മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലായിരുന്ന മണിയുടെ സഹായികളെ വിട്ടയച്ചു. മുരുകന്‍, വിപിന്‍, അരുണ്‍ എന്നിവരെയാണ് വിട്ടയച്ചത്. കാര്യമായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ബുധനാഴ്ച രാത്രി ഇവരെ വിട്ടത്. ഇന്ന് രാവിലെ വീണ്ടും ഹാജരാവാൻ ഇവരോട് പലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.