മട്ടന്നൂരില്‍ ബോംബും ആയുധങ്ങളുമായി മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍


മട്ടന്നൂര്‍ (കണ്ണൂര്‍): മട്ടന്നൂര്‍ വെളിയമ്പ്ര കൊട്ടാരത്തില്‍ ബോംബും ആയുധങ്ങളുമായി ബൈക്കിലത്തെിയ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍. കൂത്തുപറമ്പ് ആമ്പിലാട് സ്വദേശികളായ ‘ദേവികൃപ’യില്‍ നിഖില്‍ പി. രമേശന്‍(23), ‘റിന്‍ഷ നിവാസി’ല്‍ ടി.കെ. റജില്‍രാജ് (21), മാങ്ങാട്ടിടം അയ്യപ്പന്‍തോട് സ്വദേശി ‘കിരണ്‍ നിവാസി’ല്‍ കെ. അനിരുദ്ധ് ദാസ്(21) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മട്ടന്നൂര്‍ എസ്.ഐ വിനീഷ്കുമാറിന്‍െറ നേതൃത്വത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.ഇവരില്‍നിന്ന് രണ്ടുവീതം സ്റ്റീല്‍ ബോംബ്, വടിവാള്‍, ഇരുമ്പ് പൈപ്പ്, കുരുമുളക് സ്പ്രേ, നഞ്ചക്ക് എന്നിവ പിടിച്ചെടുത്തു. മൂന്നു ബൈക്കുകളിലായത്തെിയ ആറുപേരില്‍ മൂന്നുപേര്‍ ഒരു ബൈക്കില്‍ രക്ഷപ്പെട്ടു. മറ്റു രണ്ട് ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് കണ്ടക്ടറും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ശിവപുരത്തെ പി. രാജേഷിനെ അപായപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 18ന് ശിവപുരത്ത് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 19ന്  സി.പി.എം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനം തടസ്സപ്പെടുത്താന്‍ പി. രാജേഷ് ശ്രമിച്ചതാണ് വൈരാഗ്യത്തിനു കാരണമെന്ന് ഇരിട്ടി ഡിവൈ.എസ്.പി സുദര്‍ശന്‍ വ്യക്തമാക്കി. അനിരുദ്ധ് ആറു കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. രക്ഷപ്പെട്ടവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.