വഖഫ് ട്രൈബ്യൂണല്‍ ഭേദഗതി: പ്രവര്‍ത്തനം വൈകാന്‍ സാധ്യത

കൊച്ചി: വഖഫ് നിയമഭേദഗതി പ്രകാരമുള്ള പുതിയ മൂന്നംഗ ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം ഏപ്രില്‍ 15ഓടെ നിലവില്‍ വരണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെ കേരളത്തില്‍ വൈകാന്‍ സാധ്യത. ജില്ലാ ജഡ്ജിക്ക് തുല്യമായ അധികാരമുള്ള ചെയര്‍മാന്‍െറ നിയമനം ഉടനുണ്ടാകുമെന്ന സൂചനകളുണ്ടെങ്കിലും ഈ കാലയളവിനകംപ്രവര്‍ത്തനം തുടങ്ങാന്‍ കഴിയില്ളെന്നാണ് വിലയിരുത്തല്‍. ചെയര്‍മാന് പുറമെ എ.ഡി.എമ്മിന്‍െറ റാങ്കില്‍ കുറയാത്ത സിവില്‍ സര്‍വിസില്‍നിന്നുള്ള ഉദ്യോഗസ്ഥനും ഇസ്ലാമിക വിഷയങ്ങളില്‍ പാണ്ഡിത്യമുള്ള മറ്റൊരാളും അടങ്ങുന്ന ട്രൈബ്യൂണലാണ് നിലവില്‍ വരേണ്ടത്.
രണ്ട് വഖഫ് ട്രൈബ്യൂണലുകള്‍ക്കാണ് സംസ്ഥാനത്ത് അനുമതിയുള്ളത്.  ഇതിലേക്ക് ചെയര്‍മാന്മാരെ പ്രഖ്യാപിക്കേണ്ടത് ഹൈകോടതിയാണ്. ഈ ആവശ്യം സര്‍ക്കാര്‍ ഹൈകോടതി മുമ്പാകെ നല്‍കിയിട്ടുണ്ട്. ഭരണനിര്‍വഹണ സമിതി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുത്തേക്കും.
ചെയര്‍മാന്‍െറ നിയമനമുണ്ടായാല്‍ രണ്ടംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ട്രൈബ്യൂണലുകള്‍ പ്രവര്‍ത്തനം തുടങ്ങാന്‍ വിജ്ഞാപനം പുറപ്പെടുവിക്കണം. നിയമിക്കപ്പെടേണ്ട അംഗങ്ങളുടെ കാര്യത്തില്‍തീരുമാനമെടുത്തതായാണ് അറിയാന്‍ കഴിയുന്നത്.2016 ഏപ്രില്‍ 15നകം എല്ലാ സംസ്ഥാനങ്ങളിലും മൂന്നംഗ വഖഫ് ട്രൈബ്യൂണലുകള്‍ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
മലപ്പുറം ആമയൂര്‍ മഹല്ല് പ്രശ്നവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ എത്രയും വേഗം പുതിയ ഭേദഗതി പ്രകാരമുള്ള ട്രൈബ്യൂണല്‍ രൂപവത്കരിക്കണമെന്ന് കേരള ഹൈകോടതിയും ഉത്തരവിട്ടിരുന്നു. മൂന്നംഗ ട്രൈബ്യൂണലുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതുവരെ നിലവിലെ വഖഫ് ട്രൈബ്യൂണലുകള്‍ നിര്‍ദേശം.  നിലവില്‍ കൊച്ചിയിലും കോഴിക്കോടും കൊല്ലത്തുമാണ് ട്രൈബ്യൂണലുകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ ജഡ്ജിക്ക് വഖഫ് കേസുകളുടെ ചുമതല നല്‍കിയാണ് ഈ ട്രൈബ്യൂണലുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, വഖഫ് കേസുകള്‍ മാത്രമല്ല, മറ്റ് സിവില്‍-ക്രിമിനല്‍ കേസുകളും ഈ ജഡ്ജിമാര്‍ക്ക് കേള്‍ക്കേണ്ടിവരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.