എൽ.ഡി.എഫ്: സീറ്റ് വിഭജനത്തിനായി ഇന്ന് അന്തിമ ചർച്ച

തിരുവനന്തപുരം: എൽ.ഡി.എഫ് സീറ്റ് വിഭജനം ഇന്ന് പൂർത്തീകരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ മുഖ്യഘടക കക്ഷിയായ സി.പി.എം. ഇന്ന് ഉച്ചക്ക് ചേരുന്ന എൽ.ഡി.എഫ് യോഗത്തിന് മുമ്പ് സീറ്റ് ചർച്ചകൾ പൂർത്തിയാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. സി.പി.ഐ കഴിഞ്ഞ തവണ മത്സരിച്ച 27 സീറ്റുകളിൽ തന്നെ മത്സരിക്കാൻ ഇന്നലെ തീരുമാനമായിരുന്നു.

ഘടകകക്ഷികൾക്ക് കഴിഞ്ഞ തവണ മത്സരിച്ചതിനേക്കാൾ അധിക സീറ്റ് നൽകേണ്ടെന്ന നിലപാടിലാണ് സി.പി.എം. പൂഞ്ഞാറും തിരുവനന്തപുരവും എടുക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജിന്‍െറ ജനാധിപത്യ കേരള കോണ്‍ഗ്രസിനോട് സി.പി.എം നിര്‍ദേശിച്ച സ്ഥിതിക്ക് പി.സി. ജോര്‍ജിന്‍െറയും വി. സുരേന്ദ്രന്‍പിള്ളയുടെയും കാര്യം അനിശ്ചിതത്വത്തിലാണ്.

തിങ്കളാഴ്ചത്തെ മുന്നണിയോഗത്തിനുശേഷം ജെ.എസ്.എസ് ഗൗരിയമ്മ വിഭാഗത്തിന്‍െറ കാര്യത്തിലും ധാരണയായേക്കും. സി.പി.ഐ സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമരൂപം നല്‍കാന്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങള്‍ ഇന്നും നാളെയുമായി നടക്കും.

ഇരവിപുരം, വടക്കാഞ്ചേരി, തൃശൂര്‍ സീറ്റുകള്‍ ചോദിച്ച് സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം സി.പി.എം നേതൃത്വത്തെ കണ്ടെങ്കിലും സി.പി.ഐയുമായുള്ള ചര്‍ച്ചക്കുശേഷം അറിയിക്കാമെന്നാണ് മറുപടി നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.