പോസ്റ്റര്‍ പതിച്ചതിനെക്കുറിച്ച് അന്വേഷിക്കണം: ജി. സുധാകരൻ

ആലപ്പുഴ: തനിക്കെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എം നേതാവ് ജി. സുധാകരന്‍. കഴിഞ്ഞ ദിവസമാണ് സുധാകരനെതിരെ അമ്പലപ്പുഴയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.  ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.പിക്ക് പരാതി നല്‍കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തനിക്കെതിരെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നത് ആസൂത്രിതമാണെന്നും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും സുധാകരന്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.